ഫ്രാങ്ക്ഫര്‍ട്ട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിവിധ മേഖലകളില്‍ വ്യാപിച്ചു കഴിഞ്ഞ ഇക്കാലത്ത് ഇതാ മാധ്യമപ്രവര്‍ത്തകര്‍ക്കും പണി വരുന്നു. റോബോട്ടുകള്‍ വാര്‍ത്തയെഴുതുന്ന കാലം വന്നിരിക്കുന്നു. ചൈനയിലാണ് ആദ്യ റോബോട്ട് മാധ്യമപ്രവര്ത്തകന് ജന്മമെടുത്തത്. ഷിയോ നാന് എന്നാണ് ഈ മാധ്യമപ്രവര്‍ത്തകന്റെ പേര്. ഇത്തരത്തില്‍ ഷിയോ നാനിനെ ഒരു ചൈനീസ് പത്രം പരീക്ഷിച്ച് വിജയിച്ചു.
ഗുവാന്‍ഷ്വാ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചൈനീസ് ദിനപത്രമായ സൗത്തേണ്‍ മെട്രോപോളിസ് ഡെയ്ലിക്ക് വേണ്ടിയായിരുന്നു റോബോട്ട് മാധ്യമപ്രവര്ത്തകന് ആദ്യ റിപ്പോര്‍ട്ട് എഴുതിയത്. പേക്കിങ് യൂണിവേഴ്സിറ്റിയിലെ വാന്‍ സിഞൗനും സംഘവുമാണ് ഇത്തരത്തില്‍ ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. വലുതും ചെറുതുമായുളള വാര്‍ത്തകള്‍ തയ്യാറാക്കാന്‍ റോബോട്ട് മിടുക്കനാണെണ് അദ്ദേഹം ഉറപ്പ് നല്കുന്നു. ഏത് വാര്‍ത്തയും പൂര്‍ത്തിയാക്കാന്‍ ഒരു സെക്കന്‍ഡ് മാത്രമെ റോബോട്ട് മാധ്യമപ്രവര്ത്തകന് എടക്കുകയുള്ളു. സാധാരണ മനുഷ്യ മാധ്യമപ്രവര്‍ത്തകരെ അപേക്ഷിച്ച് വിവരങ്ങള്‍ അതിവേഗത്തില്‍ വിശകലനം ചെയ്യാനും എഴുതാനും സാധിക്കും എന്നതാണ് റോബോട്ട് ജേര്‍ണലിസ്റ്റിന്റെ പ്രധാന സവിശേഷത.
എന്തൊക്കെയാണെങ്കിലും മുഖാമുഖമുള്ള അഭിമുഖമോ ഒരു വാര്‍ത്തയുടെ പ്രാധാന്യമൊ മനസ്സിലാക്കി ചോദ്യങ്ങള്‍ ഉന്നയിക്കാനും, മറുപടി കേട്ട് വാര്‍ത്ത എഴുതാന്‍ റോബോര്‍ട്ടുകള്‍ക്ക് സാധിക്കില്ല. പത്രങ്ങളിലോ മറ്റ് മീഡിയകളിലോ എഡിറ്റര്‍മാരെയും റിപ്പോര്‍ട്ടര്‍മാരെയും സഹായിക്കാന്‍ റോബോട്ടുകള്‍ക്ക് സാധിക്കുും. ഈ വാര്‍ത്ത യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ വന്‍പ്രാധാന്യം നല്കി പ്രസിദ്ധീകരിച്ചു.
Comments