Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐപിഎല്ലില്‍ റവ. ഡോ. പോള്‍ പതിക്കല്ലിന്റെ സന്ദേശം ജനുവരി 24ന്   - പി.പി. ചെറിയാന്‍

Picture

ഹൂസ്റ്റണ്‍ : ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ ജനുവരി 24 ചൊവ്വാഴ്ച രാത്രി 9 ന് (ന്യുയോര്‍ക്ക് ടൈം) ന്യൂജഴ്‌സി ടീനക്ക് സെന്റ് തോമസ് ഇവഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ റിട്ടയേര്‍ഡ് പട്ടക്കാരനും 40 വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തിക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത റവ. ഡോ. പോള്‍ പതിക്കല്‍ മുഖ്യസന്ദേശം നല്‍കും. വെസ്റ്റ് മിനിസ്റ്റര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഡോ. പോള്‍ അറിയപ്പെടുന്ന സുവിശേഷ പ്രഭാഷകനും ബൈബിള്‍ പണ്ഡിതനുമാണ്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എല്ലാ ചൊവ്വാഴ്ചകളിലും ജാതിമത ഭേദമെന്യേ പ്രാര്‍ഥനകള്‍ക്കായി കൂടിവരുന്ന വേദിയാണ് ഇന്റര്‍ നാഷണല്‍ പ്രെയര്‍ലെയിന്‍. പ്രെയര്‍ലൈനില്‍ പങ്കാളികളാകുവാന്‍ താല്‍പര്യമുള്ളവര്‍ 1641 715 0665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 530464 കോഡ് ഉപയോഗിക്കേണ്ടതാണ്. പ്രത്യേക പ്രാര്‍ഥനാ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ മാരായ, ടി. എ. മാത്യു(ഹൂസ്റ്റണ്‍), സി. വി. സാമുവേല്‍(മിഷിഗണ്‍) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. എ. മാത്യു(ഹൂസ്റ്റണ്‍) : 713 436 2207 സി. വി. സാമുവേല്‍(ഡിട്രോയ്റ്റ്) : 586 216 0602.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code