Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പോളണ്ടില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് തുടക്കമായി

Picture


 
വാഴ്‌സ: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യുഎംഎഫ്) പോളണ്ടിലും തുടക്കമായി. പോളണ്ടില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന മലയാളികളെ ഒന്നിപ്പിക്കാനും സഹായം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഇടപെടലുകള്‍ നടത്താനുമാണ് സംഘടന ആദ്യ ഘട്ടത്തില്‍ ശ്രമിക്കുന്നത്.

ഡബ്ല്യുഎംഎഫ് പോളണ്ട് ദേശിയ കോഓര്‍ഡിനേറ്റര്‍ പ്രദീപ് നായരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ സുനില്‍ നായര്‍ (പ്രസിഡന്റ്), മനോജ് നായര്‍ (വൈസ് പ്രസിഡന്റ്), ഫിജോ ജോസഫ് (സെക്രട്ടറി), ചന്ദ്രമോഹന്‍ നല്ലൂര്‍ (ജോയിന്റ് സെക്രട്ടറി), പ്രജിത് രാധാകൃഷ്ണന്‍/സ്മിജിന്‍ സോമന്‍ (ട്രഷറര്‍മാര്‍), സര്‍ഗീവ് സുകുമാരന്‍ (മീഡിയ റിലേഷന്‍സ്), റിയാസ് ഏല്യാസ് (യൂത്ത് ഫോറം) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ കാര്യപരിപാടികളും ആദ്യ യോഗത്തില്‍ തീരുമാനിച്ചു. സംഘടനയുടെ ആദ്യഘട്ട പ്രവര്‍ത്തനം ഏപ്രിലില്‍ നടക്കും. ജൂണ്‍ 17ന് ഇഫ്താര്‍ വിരുന്നും സെപ്റ്റംബര്‍ മൂന്നിന് ഓണാഘോഷവും ഡിസംബര്‍ മൂന്നിന് ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കാനും തീരുമാനമായി.

റിപ്പോര്‍ട്ട്: ജോബി ആന്റണി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code