പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേര് കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. പുതുക്കോട്ടയിലെ രാപൂസല് ഗ്രാമത്തില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ദാരുണ സംഭവം. എസ്. മോഹന്‍, രാജ എന്നിവരാണ് മരിച്ചത്. ഇതില്‍ മോഹന്‍ അരക്കെട്ടിന് താഴെയും രാജയ്ക്ക് നെഞ്ചിലുമാണ് കുത്തേറ്റത്.
നേരത്തെ, തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ അതിവേഗ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്നു ജെല്ലിക്കെട്ട് നടത്താന്‍ അനുമതി ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കേന്ദ്രത്തിന് അയച്ച ഓര്‍ഡിനന്‍സിന് 24 മണിക്കൂറിനകം മൂന്ന് മന്ത്രാലയങ്ങളുടെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടക്കുന്നത്. 2014 ല്‍ സുപ്രീം കോടതി നിരോധിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷവും െ!ജല്ലിക്കെട്ട് നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രത്യേക ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും, മൃഗക്ഷേമ സംഘടനയായ ‘പെറ്റ’ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് തടയുകയായിരുന്നു.
ജെല്ലിക്കെട്ടിന് അനുകൂലമായി ശക്തമായ നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് മധുരയില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെയും ഒരാള്‍ മരിച്ചു.
Comments