Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

Picture

വാ​ഷിം​ഗ്ട​ണ്‍​ഡി​സി: അ​മേ​രി​ക്ക​യു​ടെ 45ാമ​ത്തെ പ്ര​സി​ഡ​ൻ​റാ​യി റി​പ്പ​ബ്ളി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​യ ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ക്യാ​പി​റ്റോ​ൾ ഹി​ല്ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജോ​ണ്‍ റോ​ബ​ർ​ട്സ് ട്രം​പി​നു സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ൻ​റ് ഏ​ബ്ര​ഹാം ലി​ങ്ക​ണ്‍ ഉ​പ​യോ​ഗി​ച്ച ബൈ​ബി​ളും 1955ൽ ​സ​ണ്‍​ഡേ​സ്കൂ​ൾ പ​രീ​ക്ഷ പാ​സാ​യ​പ്പോ​ൾ അ​മ്മ ന​ൽ​കി​യ ബൈ​ബി​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ആ​ദ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക് പെ​ൻ​സാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. 

ട്രം​പി​ന്‍റെ മു​ഖ്യ​എ​തി​രാ​ളി​യാ​യി മ​ൽ​സ​രി​ച്ച ഹി​ല​റി ക്ലി​ന്‍റ​ണ്‍, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ർ​ജ് ഡ​ബ്ല്യൂ ബു​ഷ്, ബി​ൽ ക്ലി​ന്‍റ​ണ്‍ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ വാ​ഷിം​ഗ്ട​ണ്‍ സ​മ​യം രാ​വി​ലെ 9.30ന് ​പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നാ​യി ട്രം​പും ഭാ​ര്യ മി​ലാ​ന ട്രം​പും വൈ​റ്റ് ഹൗ​സി​ൽ എ​ത്തി​യി​രു​ന്നു. ബ​രാ​ക് ഒ​ബാ​മ​യും ഭാ​ര്യ മി​ഷേ​ലും ചേ​ർ​ന്ന് ഇ​രു​വ​രെ​യും സ്വീ​ക​രി​ച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code