Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരുമ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വേറിട്ട അനുഭവമായി

Picture

ഓര്‍ലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) 2016 ലെ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഡിസംബര്‍ 17-നു ശനിയാഴ്ച വര്‍ണാഭമായി കൊണ്ടാടി. വൈകുന്നേരം 530ന് കുട്ടികള്‍ക്കായുള്ള ക്രിസ്മസ് ട്രീ അലങ്കാര മത്സരത്തോടും ഉപന്യാസ മത്സരത്തോടും കൂടിയാണ് ആഘോഷങ്ങള്‍ സമാരംഭിച്ചത്. ജെറി കാമ്പിയില്‍ നേതൃത്വം കൊടുത്ത ആര്‍ട്ട് ആര്‍ട്ട് എക്‌സിബിഷനില്‍ ഏഴു കലാകാരന്‍മാര്‍ തങ്ങളുടെ മികവുറ്റ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത് കാണികള്‍ക്ക് വേറിട്ട അനുഭവമായി തീര്‍ന്നു.

സാറാ കാമ്പിയിലിന്റെയും റിയാ കാമ്പിയിലിന്റെയും പ്രാര്‍തനാ ഗാനത്തോടെ ഏഴുമണിക്കു കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഒരുമയുടെ 2016 ലെ പ്രസിഡന്റായ ദയാ കാമ്പിയില്‍ സദസിനു സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്, നിഷാ മറ്റത്തില്‍ അണിയിച്ചൊരുക്കിയ കുട്ടികളുടെ നേറ്റിവിറ്റി സ്കിറ്റിനും ഏയ്ഞ്ചല്‍ ഡാന്‍സിനും ശേഷം മിഠായികളുമായി കുട്ടികളെ ആകര്‍ഷിച്ചു കൊണ്ട് സാന്താക്ലോസ് വേദിയില്‍എത്തിച്ചേര്‍ന്നു. മുഖ്യാതിഥി ആയി എത്തിച്ചേര്‍ന്ന സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക്കാ ഇടവക വികാരിയായ ഫാ. ജോര്‍ജ് കുപ്പയില്‍, പ്രസിഡന്റ് ദയാ കാമ്പിയില്‍, സെക്രട്ടറി ബാബു ശങ്കര്‍, ട്രഷറര്‍ രേണു പാലിയത്ത്, പ്രോഗ്രാം കോഡിനേറ്റര്‍ സ്മിതാ സോണി എന്നിവര്‍ ഭദ്രദീപം കൊളുത്തിയതിന് ശേഷം ഫാ.. ജോര്‍ജ് കുപ്പയില്‍ ക്രിസ്മസ് സന്ദേശം നല്‍കി.

തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ സാന്റിസ് മുണ്ടക്കലിന്റെ ഇമ്പമാര്‍ന്ന ഗാനാലാപനം, പതിനൊന്ന് കലാകാരികള്‍ പങ്കെടുത്ത ലേഡീസ് ഡാന്‍സ്, കുട്ടികളുടെ നാടന്‍ പാട്ട് ഡാന്‍സ്, ലയന ഡാന്‍സ് സ്കൂളിലെ കുട്ടികളുടെ ഡാന്‍സ്, ബോയ്‌സ് ഡാന്‍സ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ബോളിവുഡ് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ക്രിസ്മസ് തീം ഡാന്‍സ്, കിഡ്‌സ് ആക്ഷന്‍ സോംഗ്, കുട്ടികളുടെ ക്രിസ്മസ് ഗാനാലപനങ്ങള്‍, സായി റാമും മകള്‍ സ്വാതിയും ആലപിച്ച യുഗ്മ ഗാനം എന്നിവ കാണികള്‍ക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. സ്മിതാ നോബിള്‍ യൂത്ത് കോറിയോഗ്രാഫി ചെയ്ത ഫാഷന്‍ ഷോ എന്നിവ ആഘോഷങ്ങള്‍ക്കു മാറ്റ് കൂട്ടുകയും കാണികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ജെസ്സി ജിജിമോന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്മിതാ സോണി, യൂത്ത് കോര്‍ഡിനേറ്റര്‍ അഞ്ജലി പാലിയത്ത്, സാറാ കാമ്പിയില്‍ എന്നിവര്‍ കലാപരിപാടികളുടെ അവതാരകരായിരുന്നു. 30 ഓളം കുട്ടികള്‍ പങ്കെടുത്ത കാരോള്‍ സംഘഗാനത്തിനു ശേഷം ഒരുമയുടെ മുന്‍കാല പ്രസിഡന്റുമാര്‍ ഒന്നിച്ചു ക്രിസ്മസ് കേക്ക് കട്ട് ചെയ്തു.

തുടര്‍ന്ന്, സ്ഥാപക പ്രസിഡന്റ് അശോക് മേനോന്‍ 2017 ലെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സിനെ സദസിന് പരിചയപ്പെടുത്തി. 2017 ലെ പ്രസിഡന്റായി സോണി കന്നോട്ടുതറ തോമസും, വൈസ് പ്രസിഡന്റായി സുരേഷ് നായരും, സെക്രട്ടറിയായി ജോമിന്‍ മാത്യുവും, ജോയിന്റ് സെക്രട്ടറിയായി സണ്ണി കൈതമറ്റവും ട്രഷറര്‍ ആയി ജോയ് ജോസഫും, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി ജോളി പീറ്ററും യൂത്ത് കോര്‍ഡിനേറ്റര്‍ ആയി സാറാ കാമ്പിയിലും തെരഞ്ഞെടുക്കപ്പെട്ടു.

അതിനു ശേഷം, 2016ല്‍ നടന്ന കലാമത്സരങ്ങളുടെ സമ്മാനദാന ചടങ്ങാണ് നടന്നത്. തുടര്‍ന്ന്, സെക്രട്ടറി ബാബു ശങ്കര്‍ കൃതഞ്ഞത രേഘപ്പെടുത്തി. കുട്ടികുളുടെ ഭാരതീയ ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് കൃത്യം 09. 45ന് തിരശീല വീണു. ശബ്ധവും വെളിച്ചവും ക്രമീകരിക്കുന്നതിനു പ്രവീബ് നായരും അനിരുഥ് പാലിയത്തും ജെറി കാമ്പിയിലും ബാബു ചിയേഴത്തും ചുക്കാന്‍ പിടിച്ചപ്പോള്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് സജി ജോണും, ബാബു ശങ്കറുമാണ്. ജോയ് ജോസഫിന്റെയും നിര്‍മല ജോയിയുടെയും ജിജിമോന്റെയും നേതൃത്വത്തില്‍ വിഭവമാര്‍ന്ന ഡിന്നറും ഉണ്ടായിരുന്നു. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ഈ ആഘോഷം ശ്രദ്ധേയമാകുകയും ചെയ്തു.

Picture2

Picture3

Picture

Picture

Picture

Picture

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code