Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍   - പി.ഡി ജോര്‍ജ് നടവയല്‍

Picture

ഫിലഡല്‍ഫിയ: ആധുനിക നെട്ടോട്ടങ്ങളില്‍ പെട്ട് മാനസ്സികസമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് അമേരിക്കന്‍ മലയാളിയുടെ 'ക്വാളിറ്റി ഓഫ് ലൈഫ്' നഷ്ടപ്പെടുന്നതായി അവêടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ വിളിച്ചോതുന്നു എന്ന് പീരുമേട്ടിലെ കുട്ടിക്കാനം മരിയന്‍ കോളജ് മാനേജര്‍ ഫാ. റൂബന്‍ ജെ താന്നിക്കല്‍ അഭിപ്രായപ്പെട്ടു. ഓര്‍മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍) സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരൂന്നു ഫാ. റൂബന്‍. വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറിപ്പോകുന്ന (ഡയാസ്‌പൊറ) മലയാളി, കഠിനാദ്ധ്വാനത്തിëം സ്ഥിരപരിശ്രമത്തിനും സമര്‍പ്പിച്ച് മറുനാടുകളില്‍ ജോലിയെടുക്കുന്ന മലയാളി, മക്കള്‍ക്കുവേണ്ടി പണം കരുതിക്കൂട്ടുന്ന മറുനാടന്‍ മലയാളി മാതാപിതാക്കള്‍: പക്ഷേ- ഇവര്‍; ഇവരുടെ വ്യക്തി ജീവിതത്തെപ്പറ്റി ചിന്തിക്കുന്നുണ്ടോ? അവരില്‍ ശാന്തമായി സന്തോഷിക്കുന്ന മുഖം കാണുന്നില്ല. അങ്ങു കേരളത്തിലുള്ള നിങ്ങളുടെ ആള്‍ക്കാര്‍ 'റിലാക്‌സ്ഡ്' ആണ്. നിങ്ങള്‍ 'ആര്‍ടിഫിഷ്യലായി' ചിരിക്കുന്നുണ്ടാവാം. എന്നാലും നിങ്ങളോ വളരെ 'സീരിയസ്സ്' ആണ്. കൊളജിലെ എന്റെ ഔദ്യോഗിക ചുമതലാകാലത്ത് ആര്‍ജ്ജിച്ച 'പ്രാക്ടിക്കല്‍ സൈക്കോളജി' വച്ചു വിലയിരുത്തിയാല്‍ പറയാന്‍ കഴിയും; അമേരിക്കന്‍ മലയാളികള്‍ ക്വാളിറ്റി ഓഫ് ലൈഫ് നഷ്ടപ്പെടുത്തുവരാണ് എന്ന്.

ജീവിത മേന്മ നഷപ്പെടുത്തുവര്‍ ഒന്നാലോചിക്കണം: നിങ്ങളുടെ ക്വാളിറ്റി ഓഫ് ലൈഫ് മറ്റുള്ളവരെ ബാധിക്കുമെന്ന് റിലാക്‌സ്ഡ് ആയി ജീവിത മേന്മ ആര്‍ജ്ജിക്കാന്‍ തടസ്സമാകുന്നവയില്‍ നിന്ന് നിങ്ങള്‍ പിന്മാറുക. നിങ്ങളുടെ 'സ്‌ട്രെസ്സ്' നിങ്ങളുടെ æടുംബാംഗങ്ങളെ ബാധിക്കും എന്ന കാര്യം തിരിച്ചറിയുക. ഉപരിപ്ലവമായ (സൂപ്പര്‍ഫിഷ്യല്‍ ആയ) ഭൗതിക നേട്ടങ്ങള്‍ (മറ്റീരിയല്‍ പ്ലെഷര്‍) കുഞ്ഞുങ്ങള്‍ക്കു നല്കിയതുകൊണ്ടായില്ല, കുഞ്ഞുങ്ങളുടെ കൂടെ ജീവിക്കണം, 'വാല്യു സിസ്റ്റം' പറഞ്ഞു കൊടൂക്കണം, പ്രകടമാക്കണം, അപ്പന്‍ പുസ്തകം വായിക്കുന്ന ആളായാല്‍ കുഞ്ഞുങ്ങളും വായനക്കാരാക്കും: ഫാ. റൂബന്‍ താന്നിക്കല്‍ പറഞ്ഞു.

ഓര്‍മാ (ഇന്റര്‍നാഷണല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം പൊതു യോഗത്തില്‍ അദ്ധ്യക്ഷനായി. ബിയാന കൊച്ചുമുട്ടം, ഫിയാനാ കൊച്ചുമുട്ടം, ഏഞ്ചല്‍ പ്ലാമൂട്ടില്‍, റോസ് മേരി പ്ലാമൂട്ടില്‍ എന്നിവര്‍ ഈശ്വര പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം സ്വാഗതവും ഓര്‍മാ (ഇന്റര്‍നാഷനല്‍) ട്രഷറാര്‍ ഷാജി മിറ്റത്താനി നന്ദിയും പറഞ്ഞു.
തുടര്‍ന്നു ചേര്‍ന്ന പുതുവത്സര കലാസന്ധ്യായോഗത്തില്‍ ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി കൊച്ചു മുട്ടം അദ്ധ്യക്ഷനായി. ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ സ്വാഗതവും ട്രഷറാര്‍ സിബിച്ചന്‍ മുക്കാടന്‍ നന്ദിയും പറഞ്ഞു. പി ആര്‍ ഓ. ജോജി ചെറുവേലില്‍ എം സി ആയിരുന്നു.

അസ്സിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോവിന്‍ ആറ്റുപുറം, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, ഫൊക്കാനാ കവെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് തോമസ്, ഓര്‍മാ (ഇന്റര്‍നാഷനല്‍) വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നിര്‍വഹിച്ചു. ഓര്‍മാ യൂത്ത് ആര്‍ട്ടിസ്റ്റ് ടീം നൃത്തങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു. സിബിച്ചന്‍ പുളിക്കല്‍, മഹിമാ പാറപ്പുറത്ത് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിഭവസമൃദ്ധമായ പുതുവത്സര വിരുന്നും ഉണ്ടായിരുന്നു. ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സേവ്യര്‍ ആന്റണി, ജോണി കêമത്തി, സണ്ണി പടയാറ്റില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, സെക്രട്ടറിമാരായ മാത്യു തരകന്‍, അല്ലി ജോസഫ,് ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ ആലീസ് ജോസ്, ടീനാ ചെമ്പ്‌ളായില്‍, ഓര്‍മാ ഇന്റര്‍നാഷനല്‍ കമ്മറ്റി യൂത്ത് ലീഡര്‍മാരായ ഐശ്വര്യാ ജോര്‍ജ്, അരുണ്‍ ചെമ്പ്‌ളായില്‍, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു.

Picture2

Picture3

Picture

Picture

Picture

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code