Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രെട്‌സല്‍ (കഥ: ആനന്ദവല്ലി ചന്ദ്രന്‍)

Picture

ബിനീഷിനു ഒഴിവുദിവസങ്ങള്‍ തള്ളിനീക്കാന്‍ വലിയ പാട്‌പെടേണ്ടി വരാറില്ല.ശനിയാഴ്ചകളില്‍
മാളില്‍ പോയി വീട്ടുസാധനങ്ങള്‍ വാങ്ങും. വലിയ വലിയ മാളുകളൊന്നും ജര്മ്മ*നിയില്‍ ഇല്ല.എ
ന്നാലും അത്യാവശ്യസാധനങ്ങള്‍ വാങ്ങിക്കാം. അധികം ദൂരെയല്ലാതെ തുറന്ന ഒരു സ്ഥലത്ത്
നിരത്തിവെച്ചിരിക്കുന്നേടത്തുനിന്ന് അല്പം പച്ചക്കറിയും വാങ്ങിയ്ക്കും. വീട്ടിലെത്തിയാല്‍ മകന്‍
വില്‌ഹെമിന്റെ കൂടെ ലഞ്ച് കഴിച്ച് സിഡി മലയാളം പാട്ടുകളുടെ അകമ്പടിയോടെ ഒന്ന് മയങ്ങും.
ഞായറാഴ്ച്ചകളില്‍ സ്‌കൈപ്പില്‍ വെബ് കാമിന്റെ മുമ്പില്‍ അയാളുടെ അമ്മ വന്നിരിയ്ക്കും. പല പല
കാര്യങ്ങള്‍ കൈമാറുന്നതിനിടയ്ക്ക് അമ്മ വില്‌ഹെിമിന് കുഞ്ഞുകഥകള്‍
പറഞ്ഞുകൊടുക്കും.അവനധികമൊന്നും മനസ്സിലാകാറില്ല. വെറും നാല് വയസ്സ്
പ്രായമല്ലേയുള്ളൂ.കാക്കയുടേയും, കുയിലിന്റേയും, പൂച്ചയുടേയും ശബ്ദം വായകൊണ്ടുണ്ടാക്കി അമ്മ
അവനെ കേള്പ്പിക്കും. അത് കേള്ക്കുമ്പോള്‍ അവന് പൊട്ടി പൊട്ടി ചിരിക്കും.ഞായറാഴ്ച്ചയങ്ങനെ
രസകരമായി നീങ്ങും. ക്ലൌഡിയയ്ക്ക് ഭര്ത്താ്വിന്റെയോ, മകന്റൊയോ കൂടെ ഒഴിവുദിവസങ്ങള്‍
ചെലവഴിക്കാന്‍ പറ്റാറില്ല. ടൂറിസ്റ്റുകളുടെ തിരക്കൊക്കെ കഴിഞ്ഞ് അവള്‍ വീട് പറ്റുമ്പോഴെയ്ക്കും
രാത്രി ഒമ്പതു മണിയാവും, എന്നാലും സമ്മറില്‍ സൂര്യനസ്തമിച്ചിട്ടുണ്ടാവില്ല.

ഇന്ന് ഞായറാഴ്ച. സ്‌കൈപ്പില്‍ അയാളുടെ അമ്മയെ കിട്ടുന്നില്ല. അമ്മയുടെ കൂടെയുള്ള അയാളുടെ
അനുജന്റെ ഐപാഡില്‍ അമ്മയെ കിട്ടാന്‍ ആവുന്നതും നോക്കി. ശ്രമം പാഴായതേയുള്ളൂ. അയാള്‍
നേരെ കിടയ്ക്കയില്‍ ചെന്നു കിടന്നു. വിശാലമായ ജനലിലെ ഷട്ടര്‍ പൊങ്ങി.എല്ലാം പ്രോഗ്രാം
ചെയ്തുവെച്ചിരിക്കയാണ്. അയാളുടെ ജനലിലൂടെ നോക്കിയാല്‍ മുന്നിലായി അടുത്തടുത്തുള്ള രണ്ടു
ഇരുനിലവീടുകളും കാണാം. ഇടത്തുവശത്തെ വീട്ടില്‍ നിന്നും അറുപതിനുമീതെ പ്രായമുള്ള
ലുഡ്വിഗ് ക്രാവൂസ് ഒരു പ്ലാസ്റ്റിക്ക് ടബ്ബും, കത്രികയുമായി ഇറങ്ങി വന്ന് ചുവന്നറോ
സ്പൂക്കളും, വെള്ളറോസ്പൂക്കളും അറുത്തെടുക്കാന്‍ തുടങ്ങി. അയാള്‍ തനിച്ചാണവിടെ
താമസം.സ്പയറിലെ മിക്ക ജെര്മ്മ്‌ന്കാരും അവരുടെ തോട്ടത്തില്‍ ധാരാളം റോസ് പൂക്കള്‍ വളര്ത്തു
ന്നുണ്ട്. അവരീ പൂക്കള്‍ വീട്ടില്‍ ഫ്‌ലവര്‍ വേസുകളില്‍ അലങ്കരിച്ചുവെയ്ക്കുന്നു. എന്നാല്‍ ഫ്‌ലവര്‍
ബൊക്കെകള്‍ ഷോപ്പുകളില്‍ സാധാരണ കാണില്ല. അടുത്ത വീട്ടിലെ മദ്ധ്യവയസ്ക്കയായ ജര്മ്മ്ന്‍
മദാമ്മ വാഷിംഗ് മെഷീനില്‍ അലക്കിയെടുത്ത ടര്‍ക്കിഷ് ടവ്വലുകളും, ബനിയനുകളും വരാന്തയിലെ
അഴുക്കോലില്‍ നിവര്ത്തിയിട്ടശേഷം പുറത്തുള്ള അടുപ്പില്‍ ബാര്ബി്ക്യൂ തെയ്യാറാക്കുകയാ
ണ്.ക്രാവൂസ് മദാമ്മയോട് ജര്മ്മഅന്‍ ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ബിനീഷിന്
ഈ ഭാഷയത്ര പിടിയില്ല.ക്ലൌഡിയ അവരുമായി സംസാരിച്ചിരിയ്ക്കാറുണ്ട് പലപ്പോഴും.

വില്‌ഹെം്,തങ്ങളുടെ തോട്ടത്തിലെ ലാവെണ്ടര്‍ ചെടികളുടെ അരികില്‍ തനിയെ
കുഞ്ഞിപ്പന്തെറിഞ്ഞു കളിയ്ക്കുന്നതയാള്ക്ക് കാ ണാം.വയലറ്റും, നീലയും കലര്ന്നക ലാവെണ്ടര്‍
പൂക്കലക്ക് ചുറ്റും തേനീച്ചകള്‍ കൂട്ടം കൂട്ടമായി പറക്കുന്നുണ്ട്. അവ അവന്റെ കണ്ണിലോ, ദേഹത്തോ
കുത്തിനോവിക്കാനിടയുണ്ട്.മേപ്പിള്‍ മരങ്ങളില്‌നിെന്ന് ശലഭങ്ങളുടെ ആകൃതിയിലുള്ള പഴുത്തതും,
പച്ചയുമായ ഇലകള്‍ അവന്റെ തലയില്‍ വീഴുന്നത് തന്റെു കുഞ്ഞിക്കൈകള്‍ കൊണ്ട് അവന്‍
തട്ടിക്കളയുന്നത് കണ്ടപ്പോള്‍ അയാള്ക്ക് ചിരി വന്നു. വിഷമവും തോന്നി.പക്ഷേ അയാള്ക്ക്
താഴെപോയി മകനെ കൂട്ടിക്കൊണ്ടുവരാന്‍ മടി.അവിടെയങ്ങനെ കിടന്നപ്പോള്‍ എന്തെന്നില്ലാത്ത
വിരസത അയാളെ മെതിച്ചു. ഓര്മ്മകള്‍ അയാളെ പത്തുവര്ഷംെ പിന്നോട്ട് കൊണ്ടുപോയി.

ജര്‌മ്മെനിയില്‍, ഹൈഡല്ബ്ര്ഗ്ഗിതലായിരുന്നു അയാള്ക്ക് ജോലി. താമസം മാന്‌ഹെമിലും.
മാന്‌ഹെം സ്‌റ്റേഷനില വന്നു ഹൈഡല്ബര്ഗ്ഗിലേയ്ക്കുള്ള വണ്ടി കാത്തുനില്ക്കുമ്പോള്‍
സ്‌റ്റേഷന്റെയടുത്ത് ഒരു വശത്തായി കുതിരകളെ വളച്ചുകെട്ടിയ സ്ഥലത്തേയ്ക്ക് അയാളുടെ കണ്ണുകള്‍
അലസമായി സഞ്ചരിയ്ക്കുന്നത് പതിവായിരുന്നു. കുതിരകളുടെ ഉടമസ്ഥരെ അവിടെ വല്ലപ്പോഴു
മൊക്കെ കാണാം.പല കുതിരകളും നല്ല ആരോഗ്യമുള്ളവയാണെങ്കിലും തടിച്ചുകൊഴുത്ത
തവിട്ടുനിറമുള്ള ഒരു ജോഡി കുതിരകള്‍ അയാളുടെ സവിശേഷശ്രദ്ധയാകര്ഷി്ച്ചു. അവയുടെ
വാലുകളിലെ നിറഞ്ഞുമുറ്റിനിന്നിരുന്ന രോമങ്ങള്‍ ഒപ്പം വെച്ചുവെട്ടിച്ച് സുന്ദരാംഗനകളുടെ
നീണ്ടഴകാര്ന്ന കൂന്തല്‍ പോലെയിരുന്നിരുന്നു. രണ്ടുകുതിരകളെയും കണ്ടാല്‍ അവ ഇരട്ടകളാണെന്ന്
തോന്നിച്ചു. ഒരു ദിവസം അയാള്‍ അവയുടെ ഉടമസ്ഥയെ കണ്ടു. ഇരുപത്തിനാലോ ഇരുപത്തഞ്ചോ
പ്രായം തോന്നിയ്ക്കുന്ന അവള്‍ മനോഹരി. പരിചയപ്പെട്ടപ്പോള്‍ അവള്‍ ഒരു
കുതിരവണ്ടിക്കാരിയാണെന്ന് അയാളറിഞ്ഞു.അവളുടെ ജോലി ടൂറിസ്റ്റുകളെ അകലെയുള്ള
കുന്നിന്മുകളിലെ പുരാതന കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോകലും, തിരിച്ചു കൊണ്ടുവരലും.

ഒരു മാസം കഴിഞ്ഞ് അവളുടെ ക്ഷണമനുസരിച്ച് അയാള്‍ ആ കൊട്ടാരം കാണാന്‍ പോയി.
വേറെയും യാത്രക്കാരുണ്ടായിരുന്നു. അവളുടെ വണ്ടിയില്‍ പന്ത്രണ്ടാള്ക്കിുരിയ്ക്കാം. ഒരാള്ക്ക്
പന്ത്രണ്ട് യൂറോ കൂലി പോകുന്നതിന്നും, തിരിച്ചുവരുന്നതിന്നും കൂടി. ഉയരത്തിലൂടെ വണ്ടിയില്‍ പോ
കുമ്പോള്‍, കുതിരകളെ തളിയ്ക്കുന്നതിലുള്ള അവളുടെ ചാതുരിയും, കിളിമൊഴികളും അയാളെ
ആകര്ഷിുച്ചു. ഏതാണ്ട് നാല് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ സമനിരപ്പായ ചെറിയൊരു സ്ഥലത്ത്
അവള്‍ വണ്ടി നിര്ത്തിയ യാത്രക്കാരോട് കാല്‍ നടയായി മേലോട്ട് കയറിക്കൊള്ളാന്‍ പറഞ്ഞു. മറ്റു
വണ്ടിക്കാരും അവരവരുടെ വണ്ടികള്‍ അവിടെ നിര്ത്തി യിട്ടുണ്ടായിരുന്നു. കൊട്ടാരത്തിലേയ്ക്കുള്ള
നടത്തം അല്പ്പംി ക്ലേശകരമായി തോന്നി അയാള്ക്ക് .ഫെയറി ടെയില്‌സില്‍ വായിച്ചിട്ടുള്ള
കാസിലിന്നു സദൃശമായ ആ കൊട്ടാരത്തില്‍ ഉത്സാഹത്തോടെ അന്നയാള്‍ ചുറ്റിനടന്നു. പിന്നെ റൈന്
നദിയുടെ മുകളിലൂടെ കെട്ടിയ ആടുന്ന പാലത്തിലൂടെ നടന്ന് ദൂരെ പാറകളില്‍ നിന്നും ഒഴുകുന്ന
നീരുറവകള്‍ കണ്ട് അവയെ മനസ്സിലേറ്റി താഴോട്ടു നടന്ന് കുതിരവണ്ടിയുടെ അടുത്തെത്തി.
അയാള്ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അവിടവിടെ തിന്നാനുള്ള ചില സാധനങ്ങള്‍
ഉണ്ടാക്കിവെച്ചിരിയ്ക്കുന്നത് കണ്ടു. എന്തെങ്കിലും വാങ്ങിക്കഴിയ്ക്കാനായി വാലറ്റില്‍ കൈയിട്ടപ്പോള്‍
രണ്ട് യൂറോ കിട്ടി. അത് തികയില്ല.കുതിരവണ്ടിക്കാരിയത് കണ്ടു. അവള്‍ കുതിരകള്ക്ക് വേണ്ടി
കരുതിയിരുന്ന ഓട്‌സ് കഞ്ഞിയില് നിന്ന് കുറച്ചെടുത്ത് ഒരു പാത്രത്തിലൊഴിച്ച് അയാളുടെ നേരെ
നീട്ടി. അവര്‍ രണ്ടുപേരും ഒരേ പാത്രത്തില് നിന്ന് കഴിയ്ക്കാന്‍ തുടങ്ങി..കഴിച്ചുകൊണ്ടിരുന്നപ്പോള്‍
രണ്ടുപേരും മൌനത്തില്‍ പൊതിഞ്ഞ പ്രണയശരങ്ങള്‍ മറ്റാളുടെ ഹൃദയത്തിലേയ്ക്ക്
തൊടുത്തുവിട്ടുകൊണ്ടിരുന്നു. അയാളും, വണ്ടിക്കാരി ക്ലൌഡിയ കിന്‌സ്മാനും കുറച്ചു നേരം അവിടെ
ആളുകള്‍ വന്നതും, പോയതും അറിഞ്ഞതേയില്ല.പിന്നെ നാലോ,അഞ്ചോ
പ്രാവശ്യം അവര്‍ ഒരുമിച്ച് ആ കൊട്ടാരത്തില്‍ പോയിട്ടുണ്ട്, വിവാഹത്തിനു മുമ്പ്. ആദ്യമൊക്കെ
അവരുടെ വിവാഹത്തിന്നെതിരായിരുന്നു അയാളുടെ അമ്മ. ജര്മ്മ്‌നിയില്‍ വെച്ച് നടന്ന
വിവാഹത്തില്‍ അയാളുടെ അമ്മ അര്ദ്ധ്‌സമ്മതത്തോടെ പങ്കെടുത്തു.

വാതില്ക്ക്ല്‍ തുരുതുരെ മുട്ടുന്നത് കേട്ടപ്പോള്‍ അയാളെണീറ്റ് വാതില്‍ തുറന്നു. ക്ലൌഡിയ
അകത്തു കടന്നു. ടൂറിസ്റ്റുകള്‍ കുറവായിരുന്നതിനാല്‍ നേരത്തെ വന്നതാണെന്നവള്‍ പറഞ്ഞു. അയാ
ളവളെ പിടിച്ചാശ്ലേഷിച്ച് നെടുവീര്പ്പി ട്ടുകൊണ്ട് പറഞ്ഞു."ഇന്നെന്റെ അമ്മയുമായി സംസാരിയ്ക്കാന്‍
പറ്റാത്ത വിഷമത്തിലായിരുന്നു.നീ വന്നപ്പോള്‍ അല്പ്പം ആശ്വാസം തോന്നുന്നു." അവള്‍ വേഗത്തില്‍
അടുക്കളയില്‍ പോയി (!) പ്രെട്‌സലും,ബ്ലൂബറിജാമും, ബിനീഷ് ഉണ്ടാക്കി വെച്ചിരുന്ന പായസവും
തീന്മേശമേല്‍ കൊണ്ടുവന്നു വെച്ചു. തങ്ങളുടെ തോട്ടത്തില്‍ നിന്നും പറിച്ച ബ്ലൂബെറികൊണ്ട് അവള്‍
തന്നെ രണ്ടു ദിവസം മുമ്പ് ഉണ്ടാക്കിയതാണ് ആ ജാം. അപ്പോഴേയ്ക്കും വില്‌ഹെം് അവിടെയെത്തി.
ക്ലൌഡിയ നല്ല നിറപ്പകിട്ടുള്ള ഒരു പിക്ച്ചര്‍ ബുക്ക് നിവര്ത്തി അവന്റെ കയ്യില്‍ കൊടുത്തു.
സന്തോഷം കൊണ്ട് അവന്‍ തുള്ളിച്ചാടാന്‍ തുടങ്ങി. ക്ലൌഡിയയുടെ രണ്ടു കവിളിലും അവന്‍ മാറി
മാറി ഉമ്മ വെച്ചു.എല്ലാവരും ഒരുമിച്ച് കഴിയ്ക്കാന്‍ തുടങ്ങി. ആഹാരത്തിന്ന് ഇതുവരെ
തോന്നിയിട്ടില്ലാത്ത രുചി ബിനീഷ് അനുഭവിച്ചറിഞ്ഞു.

*******************
• പ്രെട്‌സല്‍=ചീസ് തിരുകിയ പ്രതേക ആകൃതിയിലുള്ള ഒരുതരം ബ്രെഡ്.

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code