Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. ചാവറ അച്ചന്റെ തിരുനാള്‍ ആഘോഷിച്ചു   - ബ്രിജിറ്റ് ജോര്‍ജ്

Picture

ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി എട്ടാംതീയതി രാവിലെ 11 മണിയുടെ കുര്‍ബാനയോടനുബന്ധിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാള്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ്, റവ.ഫാ. പോള്‍ ചൂരത്തൊട്ടിയില്‍, റവ.ഫാ. ജോണസ് ചെറുനിലം എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയോടെ ഭക്തിനിര്‍ഭരമായി കൊണ്ടാടി.

മാധ്യസ്ഥം അപേക്ഷിക്കുന്ന ഭക്തജനത്തിന് രോഗശാന്തിയും അത്ഭുതകരമായ രീതിയില്‍ പലവിധേനയുള്ള അനുഗ്രഹങ്ങളും വര്‍ഷിക്കുന്ന ഈ പുണ്യാത്മാവ് 2014 നവംബര്‍ 23-നാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

എപ്പോഴും കര്‍മ്മനിരതനും, ഉറച്ച തീരുമാനങ്ങള്‍ എടുക്കുകയും ചെയ്ത്, തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ദൈവനിയോഗമായി സ്വീകരിച്ചുകൊണ്ട് ദൈവജനത്തിന്റെ വിശുദ്ധീകരണത്തിനും വളര്‍ച്ചയ്ക്കുമായി സ്വജീവിതം കാഴ്ചവെച്ചു. വളരെ ദീര്‍ഘവീക്ഷണത്തോടെ പല കാര്യങ്ങളും ചെയ്തിരുന്ന വി. ചാവറയച്ചനെ "കാലത്തിനു മുമ്പേ നടന്ന നവോത്ഥാന നായകന്‍' എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതില്‍ അതിശയമില്ല. ഇതിനൊരു തെളിവാണ് ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് അദ്ദേഹം കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍. എല്ലാ പള്ളികളോടും ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങണമെന്ന കര്‍ശന നിര്‍ദേശം, കേരളത്തില്‍ ആദ്യമായി പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തകവും വസ്ത്രവും ഉച്ചക്കഞ്ഞിയും സൗജന്യമായി ലഭിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലകളിലും അതുപോലെ തന്നെ മാധ്യമ രംഗങ്ങളിലും അദ്ദേഹത്തിന്റെ സംഭാവനതള്‍ വിലമതിക്കാനാവാത്തതാണ്.

തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി വി. ചാവറ അച്ചന്റെ തിരുശേഷിപ്പു വഹിച്ചുകൊണ്ടുള്ള ഭക്തനിര്‍ഭരമായ പ്രദക്ഷിണം, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദിക്കല്‍, നേര്‍ച്ച വിതരണം, അതിനുശേഷം നടന്ന സ്‌നേഹവിരുന്ന് എന്നിവയോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചതാണിത്.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code