Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അരിസോണയില്‍ ക്രിസ്തുമസ് ആഘോഷം 10 ന് ശനിയാഴ്ച   - റോയി മണ്ണൂര്‍

Picture

ഫീനിക്‌സ്: അരിസോണ മലയാളി ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 10 ന് വൈകിട്ട് 4 മണിക്ക് മെസാ സിറ്റിയിലുള്ള ഡോബ്‌സോണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

സെന്റ്.പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരി റെ .ഫാദര്‍ സജി മര്‍ക്കോസ് (പ്രസിഡന്റ്), ജനു മാത്യു (സെക്രട്ടറി ), കുരിയന്‍ ഏബ്രഹാം (ട്രഷറര്‍ ) തോമസ് അപ്രേം (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ),പി.വി.ജോര്‍ജ് (ഫുഡ് കോഓര്‍ഡിനേറ്റര്‍) റെവ.ഫാദര്‍ . ജോര്‍ജ് എട്ടുപറയില്‍ (ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച് ) റെവ.ഫാദര്‍.സ്റ്റാന്‍ലി തോമസ് (ഫീനിക്‌സ് മാര്‍ത്തോമ്മ ചര്‍ച് ) റെവ.ഫാദര്‍. ഷിന്‍റ്റോ .റ്റി .ഡേവിഡ് (സെന്റ് .തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച് ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു .
വിവിധ പള്ളികളിലെ ഗായക സംഘങ്ങള്‍ അവതരിപ്പിക്കുന്ന കരോള്‍ ഗാനങ്ങളൂം മനോഹരമായ നൃത്ത ങ്ങളും മറ്റു വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ക്രിസ്മസ് സന്ദേശം എന്നിവ ഈ വര്‍ഷത്തെ ആഘോഷം ഏറെ പുതുമയുള്ളതായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു., ഈ ക്രിസ്തുമസ് പരിപാടി സമ്പന്നമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജനു മാത്യു (സെക്രട്ടറി ) 4802313112, കുരിയന്‍ ഏബ്രഹാം (ട്രഷറര്‍ ) 6026907892.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code