Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗത്ത് ഫ്‌ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Picture

മയാമി: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17-നു വൈകിട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്ന വിപുലമായ ക്രിസ്തുമസ് ആഘോഷങ്ങളുടേയും സ്‌നേഹവിരുന്നിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നൂറിലധികം കഥാപാത്രങ്ങളും, എല്‍.ഇ.ഡി സ്ക്രീന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന "ഫീസ്റ്റ് ഓഫ് ലവ്' എന്ന മെഗാ സ്റ്റേജ് ഷോ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ വേറിട്ട ഒരു അനുഭവമായിരിക്കും. സൗത്ത് ഫ്‌ളോറിഡയില്‍ ഇദംപ്രഥമമായിട്ടാണ് വളരെയേറെ പുതുമ നിറഞ്ഞതും വ്യത്യസ്തങ്ങളുമായ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത്തരത്തിലുള്ള ഒരു വമ്പിച്ച ക്രിസ്തുമസ് ആഘോഷം അരങ്ങേറുന്നത്. ഈ മെഗാഷോയിലേക്കുള്ള പ്രവേശനവും ഭക്ഷണവും തികച്ചും സൗജന്യമാണ്.

പരിപാടിയുടെ വിജയത്തിനായി ജോയ് മത്തായി, ജയാ ജോസഫ്, റെജി ജോസഫ്, ജോര്‍ജി ജോണ്‍, ബിജു ഈപ്പന്‍, സ്മിത ജോണ്‍, ചാക്കോ വര്‍ഗീസ്, കോരുള വര്‍ക്കി താമരശേരില്‍, സാമുവേല്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ആഘോഷപരിപാടിയിലേക്ക് ഏവരുടേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റിക്കുവേണ്ടി ഇടവക വികാരി ഫാ. ജോര്‍ജ് ജോണ്‍ (954 680 3077), കണ്‍വീനര്‍ ജോയ് മത്തായി (954 249 9850) തുടങ്ങിയവര്‍ അറിയിച്ചു. ഇടവകയ്ക്കുവേണ്ടി സാജന്‍ മാത്യു അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code