ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടി തിടുക്കപ്പെട്ട് എടുത്ത തീരുമാനമായിരുന്നില്ലെന്നും കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നെന്നും ആര്‍ബിഐ. തീരുമാനം നടപ്പാക്കുമ്പോള്‍ 12 ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ നിക്ഷേപിച്ചിരുന്നതായും റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ആര്. ഗാന്ധി പറഞ്ഞു.
നോട്ട് പിന്‍വലിക്കലിനു ശേഷം 19 ബില്യണ്‍ പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇറക്കിയ നോട്ടുകളേക്കാള്‍ കൂടുതലാണിത്. ആവിശ്യമായ നോട്ടുകള്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ അനാവശ്യ ഭീതിയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐയുടെ പ്രസുകള്‍ ഡിസംബര്‍ അഞ്ചു മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുവരികയാണ്. നാലു ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിച്ചതായും ഗാന്ധി വ്യക്തമാക്കി.
Comments