Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി   - ജോബി ജോര്‍ജ്‌

Picture

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ ഏറ്റവും വലിയ മലയാളി െ്രെകസ്തവ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.എക്യൂമെനിക്കല്‍ ക്രിസ്ത്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 10 ശനിയാഴ്ച ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്ക്കൂളില്‍ അരങ്ങേറും. 3 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തില്‍ മുഖ്യാത്ഥിയായി പങ്കെടുക്കുന്നത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജോര്‍ജ് ഇസ്‌റ്റേണ്‍ ഭദ്രാസനമെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് ആണ്.

കൂടാതെ ഫിലഡല്‍ഫിയ സിറ്റി ഔദ്യോഗിക പ്രതിനിധികള്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹൃസ്വമായ പൊതു സമ്മേളനം ഉണ്ടായിരിക്കും. 3.45 ന് കലാപരിപാടികള്‍ ആരംഭിയ്ക്കുന്നതും കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ മധ്യത്തില്‍ പൊതു സമ്മേളനം തുടരുന്നതുമാണ്.മുപ്പതാമത് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം അരങ്ങേറുമ്പോള്‍ ചരിത്രം തിരുത്തിയെഴുതി, ഇദംപ്രദമായി 5kRun ചാരിറ്റി ഫണ്ട് റെയിസിംഗ് സംഘടിപ്പിച്ചത് വന്‍ വിജയമായി.അന്‍പതിനായിരത്തോളം ഡോളര്‍ സമാഹരിച്ച ചാരിറ്റി ഫണ്ട് റെയിസിംഗ് കോര്‍ഡിനേറ്റര്‍ ബെന്നി കൊട്ടരത്തിലാണ്.

ഇരുപതിനായിരത്തിലധികം ദേവാലയങ്ങളുടെ സംയുക്ത വേദിയായ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ റവ.ഫാ.ഷിബു മത്തായി, സെക്രട്ടറി മാത്യു സാമുവല്‍ ട്രഷറര്‍ ബിജി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി വൈദികരും കമ്മറ്റി അംഗങ്ങളും അക്ഷീണയത്‌നം പ്രവര്‍ത്തിക്കുകയാണ്.എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിയ്ക്കുന്ന സുവനീറിന്റെ പ്രകാശനം തദവസരത്തില്‍ നിര്‍വഹിയ്ക്കും.എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ ആഘോഷത്തിലേയ്ക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code