Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കൈരളി ഇന്റര്‍ സ്‌കൂള്‍ യുവജനോത്സവം ജനുവരി 13ന്

Picture


 ഫുജൈറ: കൈരളി കള്‍ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളിലെ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ യുവജനോത്സവം സംഘടിപ്പിക്കുന്നു.

2017 ജനുവരി 13ന് (വെള്ളി) ഫുജൈറയിലെ ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് ആഘോഷ പരിപാടികള്‍.

ഫുജൈറ ഈസ്റ്റ് കോസ്റ്റ് മേഖലയിലേയും റാസല്‍ഖൈമയിലേയും സ്‌കൂളുകളെ ഉള്‍പ്പെടുത്തി നടത്തിയ കൈരളി കലോത്സവം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തവണ ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളിലെ വിദ്യാര്‍ഥികളെകൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനാണ് കൈരളി തീരുമാനിച്ചിരിക്കുന്നത്.

21 ഇനങ്ങളിലായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിവിധ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് മത്സരം. സ്‌കൂള്‍ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള ലിസ്റ്റ് കൈരളി കലോസ്തവ കമ്മിറ്റിക്ക് ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15 ആണ്.

വിവരങ്ങള്‍ക്ക്: സി.കെ. ലാല്‍ 050 52 55490, വി. സുഭാഷ് 052 5311615,



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code