Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജനസേവന രംഗത്ത് വേറിട്ട മാതൃകയായി പ്രവാസി വ്യവസായി

Picture


ദോഹ: ജനസേവന ജീവകാരുണ്യ മേഖലകളില്‍ മാതൃകാപരവും വേറിട്ടതുമായ പ്രവര്‍ത്തനങ്ങളുമായി പ്രവാസി വ്യവസായി ശ്രദ്ദേയനാകുന്നു. കഴിഞ്ഞ 38 വര്‍ഷത്തോളമായി ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ ആതുരശ്രൂശൂഷാ രംഗത്ത് സജീവ സാന്നിധ്യവും നേതൃത്വവും നല്‍കുന്ന ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.ടി. റബീഉള്ളയാണ് സംരഭകര്‍ക്കും ജനസേവകര്‍ക്കും പുതിയ മാതൃക കാണിക്കുന്നത്.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിന്റെ പല ഭാഗങ്ങളിലും ജല ഭൗര്‍ലഭ്യം നേരിടുകയാണ്. വരും മാസങ്ങളില്‍ ശുദ്ധജല ലഭ്യത കൂടുതല്‍ പ്രയാസം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് തന്റെ ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി കുടിവെള്ളം വീട്ടുപടിക്കലെത്തിക്കുന്ന മാതൃക പദ്ധതിക്ക് ഡോ. കെ.ടി. റബീഉള്ള എന്ന പ്രവാസി വ്യവസായി തുടക്കം കുറിക്കുന്നത്.

കിണറുകളും കുഴല്‍കിണറുകളും വറ്റി വരണ്ട് വേനല്‍ ചൂടിനെ പേടിക്കുന്ന ഗ്രാമവാസികളുടെ മനസിലേക്ക് കുളിര്‍മ പകരുന്ന പ്രഖ്യാപനമാണ് ഡോ. കെ.ടി റബീഉള്ള നടത്തിയത്. കേരളത്തില്‍ എവിടെയാണോ വെള്ളം ലഭ്യമായിട്ടുള്ളത് അവിടെ നിന്നും എല്ലാ സുരക്ഷിതത്വ മാനദണ്ഡങ്ങളും പാലിച്ച് ടാങ്കര്‍ ലോറികളിലാക്കി വെള്ളമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഡോ. കെ.ടി റബീഉള്ള മാതൃക സൃഷ്ടിച്ചത് സ്വന്തം ഗ്രാമത്തെ പൂര്‍ണമായും ദത്തെടുത്തു കൊണ്ടാണ്. തന്റെ ഗ്രാമത്തില്‍ തൊഴിലില്ലാത്തവരും അവശരുമായ മുഴുവന്‍ ആളുകള്‍ക്കും പ്രതിമാസം കൃത്യമായി ജീവിത ചെലവുകള്‍ നല്‍കുന്ന ബൃഹദ് പദ്ധതിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ഈ പ്രവാസി വ്യവസായി നടപ്പിലാക്കിയത്.

കേവലം 600 റിയാല്‍ ശമ്പളത്തിന് 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ താന്‍ ഇന്ന് ഈ നിലയിലെത്തിയത് അള്ളാഹുവിന്റെ അനുഗ്രഹവും എല്ലാ വിഭാഗം ആളുകളുടെ സഹകരണവും കൊണ്ടുമാണ്. ഈ അനുഗ്രഹങ്ങള്‍ക്ക് നന്ദിയും കടപ്പാടും കാണിക്കേണ്ടത് സഹജീവികളുടെ കണ്ണീരൊപ്പിക്കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. വരുമാനത്തിന്റെ 20 ശതമാനത്തോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കാനുദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആതുരശുശ്രൂഷ രംഗത്തെ മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ജനസേവന രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ വേറെയും ലഭിച്ചിട്ടുണ്ട്. സൗദി, ഖത്തര്‍, ഒമാന്‍, ബഹറിന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിരവധി സംരഭങ്ങള്‍ ഇദ്ദേഹത്തിനുണ്ട്.

പുരസ്‌കാരങ്ങള്‍ക്കപ്പുറം ദുരിതങ്ങളും പ്രയാസങ്ങളും നീങ്ങിപോകുമ്പോഴുണ്ടാകുന്ന സഹജീവികളുടെ സന്തോഷത്തെ വിലമതിക്കുന്ന മനസാണ് ഡോ. കെ.ടി റബീഉള്ള എന്ന പ്രവാസി വ്യവസായിയെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code