Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗത്ത് ഫ്‌ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 17-ന്

Picture

മയാമി: സൗത്ത് ഫ്‌ളോറിഡ മലയാളി സമൂഹത്തിനുവേണ്ടി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടുകൂടി ഡിസംബര്‍ 17-നു വൈകിട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്.

വിശുദ്ധ കന്യകാമറിയത്തിന് ദൈവദൂതന്‍ പ്രത്യക്ഷപ്പെടുന്നതു മുതല്‍ മിസ്രേമിലേക്കുള്ള പലയായനം വരെയുള്ള യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നാടകം, പാട്ടുകള്‍. ഡാന്‍സുകള്‍ എന്നിവ കോര്‍ത്തിണക്കിക്കൊണ്ട് അവതരിപിപ്പിക്കുന്ന 'ഫീസ്റ്റ് ഓഫ് ലൗ' എന്ന മെഗാ ഷോ അരങ്ങേറും.

നൂറിലധികം കലാകാരന്മാരും കലാകാരികളും അത്യാധുനിക സാങ്കേതികവിദ്യകളും സമന്വയിക്കുന്ന ഈ ക്രിസ്തുമസ് കരോള്‍ സ്റ്റേജ്‌ഷോ കാണികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒന്നായിരിക്കും. പരിപാടികളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോര്‍ജ് ജോണും, കണ്‍വീനര്‍ ജോയി മത്തായിയും അറിയിക്കുകയുണ്ടായി.

പരിപാടിയുടെ വിജയത്തിനായി റെജി ജോസഫ് (954 662 1989), ജയ ജോസഫ് (954 540 4090), ചാക്കോ വര്‍ഗീസ് (954 257 0507), കോരുള വര്‍ഗീസ് താമരശേരില്‍ (954 441 4387), സാമുവേല്‍ തോമസ് (954 966 7385) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇടവക വികാരി ഫാ. ജോര്‍ജ് ജോണ്‍ (954 680 3077), കണ്‍വീനര്‍ ജോയി മത്തായി (954 249 9850), ട്രിസ്റ്റി ബിജു ഈപ്പന്‍ (954 450 8735), സെക്രട്ടറി സ്മിത ജോണ്‍ (954 805 5314).

സെന്റ് ഗ്രിഗോറിയോസ് ഇടവകയ്ക്കുവേണ്ടി സാജന്‍ മാത്യു അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code