Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു   - ബിനോയി സ്റ്റീഫന്‍ കിഴക്കനടി

Picture

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ഒക്ടോബര്‍ 21 മുതല്‍ 23 വരെ പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ട ഈ ത്ര്വിദിന കോഴ്‌സില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 യുവജനങ്ങള്‍ പങ്കെടുത്തു. വിവാഹിതരാകുവാന്‍ പോകുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. പോള്‍ ചാലിശ്ശേരി, ശ്രി. ബെന്നി കാഞ്ഞിരപ്പാറ, ശ്രി. ജോണി തെക്കേപറമ്പില്‍, ശ്രിമതി ജയ കുളങ്ങര, ശ്രിമതി ആന്‍സി ചേലക്കല്‍, ഡോ. അജിമോള്‍ പുത്തന്‍പുരയില്‍, ശ്രി. റോണി & ശ്രിമതി റ്റാനിയ പുത്തന്‍പറമ്പില്‍, ശ്രി. ടോം മൂലയില്‍, ശ്രി. ടോണി പുല്ലാപ്പള്ളി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു.

ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്‌സ് 2017 മാര്‍ച്ച് 3 മുതല്‍ 5 വരെ ഷിക്കാഗോ സെന്റ്. മേരീസ് ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയിലൊ, നാട്ടിലൊ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്‌സുകളില്‍ പങ്കെടുക്കുടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കണമെന്ന് റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിക്കുന്നു.

പ്രീമാര്യേജ് കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേരുകള്‍ നേരത്തേതന്നെ 630 205 5078 എന്ന നമ്പറില്‍ വിളിച്ച് റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code