Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൂര്യനോട്. (കവിത: ബേബി കാക്കശ്ശേരി)

Picture

കാലത്തും വൈകീട്ടും എന്റെ നിഴല്‍ചിത്രം
നീട്ടിവരയ്ക്കുന്ന സൂര്യദേവാ !
നട്ടുച്ച നേരത്ത് നീയെന്തേയെന്‍ ചിത്രം
ഇത്രയും കൊച്ചായ് വരച്ചിടുന്നു ?
കത്തിജ്ജ്വലിക്കുന്ന നേരത്തു നിന്‍ കണ്ണില്‍
മറ്റുള്ളോരെല്ലാം ചെറുപ്പമെന്നോ !
വാരഞ്ചും വര്‍ണ്ണലയങ്ങളില്‍ സന്ധ്യയും
വാര്‍മഴവില്ലും വരച്ചു തീര്‍ത്ത,
ചായത്തളികയിലില്ലേ കറുപ്പന്യേ
ചാരുതയാര്‍ന്ന നിറം വരക്കാന്‍ ?
എങ്കിലും ചൊല്ലുന്നു നന്ദി! നീയില്ലെങ്കി
ലില്ലഞാനെന്റെ നിഴലുപോലും !

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code