സൂറിച്ച് : കോടതികളില്‍ ജഡ്ജിമാരായി അധികം താമസിയാതെ റോബോട്ടുകളും വന്നേക്കും. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ നടത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലീഗല്‍ ജഡ്ജിംഗ് സംവിധാനത്തിന്റെ പരീക്ഷണം വിജയത്തിലേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ജേര്‍ണല്‍ പീര്‍ ജെ കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ശാസ്ത്ര ജേര്‍ണലില്‍ ഇതിന്റെ പഠനം പ്രസിദ്ധീകരിച്ചു.
പരീക്ഷണത്തില്‍ "റോബോട്ട് ജഡ്ജി' 89 ശതമാനം ശരിയായ വിധികള്‍ പുറപ്പെടുവിച്ചെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മര്‍ദ്ദനം, വ്യക്തിഹത്യ തുടങ്ങിയ 548 കേസുകളാണ് റോബോട്ട് ജഡ്ജി കേട്ടത്. പിന്നീട് ജഡ്ജി പാനലിന്റെ വിധിയോട് റോബോട്ട് ജഡ്ജിയുടെ വിധി ഒത്തുനോക്കിയായിരുന്നു ഈ വിലയിരുത്തല്‍ നടത്തിയത്.
Comments