Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുവജനസഖ്യത്തിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ നടന്നു   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാലസ് : മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 14, 15, 16 എന്നീ തീയതികളില്‍ മാര്‍ത്തോമാ ചര്‍ച്ച് അങ്കണത്തില്‍ നടന്നു. ഈ യോഗങ്ങളില്‍ പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും ധ്യാനചിന്തകനുമായ റവ. സി. ജെ. തോമസ് (പുനലൂര്‍) ‘അനുതാപവും പുതുക്കവും’ എന്ന വിഷയത്തെക്കുറിച്ച് വേദപ്രഭാഷണം നടത്തി.

‘നല്ല വഴി ഏതെന്നും പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പിന്‍’ (യിരമ്യാവ് 6:6) എന്ന വാക്യത്തെ ആസ്പദമാക്കി ഒന്നാം ദിവസവും ‘യഹോവ ഭക്തനെ തനിക്കു വേര്‍തിരിച്ചിരിക്കുന്നു എന്നറിവിന്‍’ (സങ്കീ: 4:2) എന്ന വാക്യത്തെ ആസ്പദമാക്കി രണ്ടാം ദിവസവും രാത്രിയിലും സംസാരിച്ചു. ഈ രണ്ടു ദിവസങ്ങളിലെ രാത്രിയോഗ കണ്‍വന്‍ഷനുകള്‍ ഇടവകയിലെ എല്ലാം ജനങ്ങള്‍ക്കും യുവജനങ്ങള്‍ക്കും ആത്മീയ ഉണര്‍വേകി.

യുവജനസഖ്യത്തിന്റെ രണ്ടു രാത്രിയിലെ കണ്‍വന്‍ഷനുകള്‍ക്ക് റവ. സജി പി. സി., റവ. മാത്യു സാമുവല്‍ അച്ചന്മാര്‍ നേതൃത്വം നല്‍കി. യുവജനസഖ്യ ത്തിന്റെ നേതൃത്വത്തിലുളള ഗായക സംഘം ആത്മീയ ഗാനശുശ്രൂഷകള്‍ നടത്തി സഹായിച്ചു. ഗായക സംഘം ലീഡറായി ജോബി ജോണ്‍ പ്രവര്‍ത്തിച്ചു. സമാപന ദിവസമായ ഞായറാഴ്ച യുവജനസഖ്യദിനമായി ആചരിക്കയും അന്നേ ദിവസത്തെ വിശുദ്ധ കുര്‍ബാന ഗാനശുശ്രൂഷകള്‍ക്ക് യുവജനങ്ങള്‍ പങ്കെടുക്കുയും നേതൃത്വം നല്‍കുകയും ചെയ്തു.

അനുഗ്രഹീതമായ മൂന്നു ദിവസത്തെ കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും നല്ല നേതൃത്വം നല്‍കിയ യുവജന സഖ്യം പ്രസിഡന്റ് റവ. സജി പി. സി., അസോസിയേറ്റ് വികാരി. റവ. മാത്യു സാമുവേല്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍: ജേക്കബ് സി. വര്‍ഗീസ്, സെക്രട്ടറി : റ്റോബിന്‍ മാത്യു, ട്രസ്റ്റി :അനൂപ് ഫിലിപ്പ് എന്നിവരടങ്ങുന്ന കമ്മിറ്റിയും യുവജന സഖ്യത്തിന്റെ കണ്‍വന്‍ഷനുവേണ്ട എല്ലാ കൈത്താങ്ങലുകളും നല്‍കി സഹായിച്ചു.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code