നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം , ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂള്‍ അസോസിയേഷന് 2016 ടാലന്റ് മല്‍സരങ്ങളും ടാലന്റ് ഷോയും സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, 1009 ഡിൃൗവ അവന്യൂ, ഫിലാഡല്‍ഫിയ 19111 , ശനിയാഴ്ച ഒക്ടോബര്‍ 29, 2016 ന് സംഘടിപ്പിച്ചിരിക്കുന്നു.
കാനഡ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് റീജിയന്, ന്യൂജേഴ്സി, നോര്‍ത്ത് കരോലിന, വാഷിംഗ്ടണ്‍ ഡിസി , ഫിലാഡല്‍ഫിയ എന്നീ ഏഴു മേഖലകളില്‍ നിന്നുമുള്ള പള്ളികള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂള്‍ അസോസിയേഷനില്‍ അടങ്ങിയിരിക്കുന്നു.
ഒക്ടോബര്‍ 29 ന് ആയിരത്തില്‍ പരം കുട്ടികള്‍ ,അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വലിയ ഒരു ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത് നോര്‍ത്ത് ഈസ്റ്റ് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സംഘടിപ്പിക്കുന്ന വലിയ പരിപാടികളില്‍ ഒന്നാണിത്.
ടാലന്റ് മല്‍സരങ്ങളിലേക്കും , ടാലന്റ് ഷോയിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂള്‍ സെക്രട്ടറി അജു തര്യന് അറിയിച്ചു
Comments