Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്യൂബ (സഞ്ചാരികളുടെ പറുദീസ-12: ജോണ്‍ ഇളമത)

Picture

അങ്ങനെ ഒരാഴ്ചത്തെ ഞങ്ങളുടെ കപ്പല്‍ യാത്ര അവ.ാനിച്ചു.ഒരു സായം സന്ധ്യയില്‍,''എംവി അഡോണിയ'',ക്യൂബയിലെ,സാന്‍റ്റിയാഗോ തുറമുഖം വിട്ടു,തിരികെ മയാമിയിലേക്ക്.സൂര്യന്‍ പടിഞ്ഞാറെ മാനത്ത് ചെഞ്ചായം പൂശി കടലിലേക്ക് താണിറങ്ങി കൊണ്ടിരുന്നു.കത്തിയെരിഞ്ഞു കൊണ്ടിരുന്ന പകലിന്‍െറ കനല്‍ക്കട്ടകള്‍ അണഞ്ഞു ചൂടു കറഞ്ഞു കുറഞ്ഞു വന്നു.മെല്ലെ കടല്‍ക്കാറ്റിന്‍െറ കുളിര്‍മ്മ അന്തീരക്ഷത്തില്‍ തൂവല്‍സ്പര്‍ശം പോലെ ഒഴുകി.

കപ്പല്‍ ഹെയ്റ്റി കടലിടുക്കിനെ ചുറ്റി പുറപ്പെട്ടു.ഞാന്‍ ജെമേക്ക, ഹെയിറ്റി ,ഡോമിനിക്കന്‍,ബഹാമസ് ദ്വീപുകളെപറ്റി ഓര്‍ത്തു,പിന്നെ അറ്റ്‌ലാന്‍റ്റിക്കില്‍ ചിതറി കിടക്കുന്ന കുറേ ചെറു ദ്വീപുകളേയുംല്‍ഒരു കാലത്ത് കടല്‍ കൊള്ളക്കാര്‍ പതിയിരുന്ന വിജന ദ്വീപുകളായിരുന്നു ഇവയൊക്കെ.അല്ലെങ്കില്‍ അമേരിക്കന്‍ വന്‍കരകളില്‍ അങ്ങിങ്ങ് നദീ തീരങ്ങളില്‍ വാസമുറപ്പിച്ചിരുന്ന ആദിവാസികളായ ചില നരഭോജി ഗോത്രങ്ങള്‍ ശത്രുക്കളെ പിടിച്ചു കെട്ടികൊണ്ടുവന്ന് തീയില്‍ ചുട്ട് പൊരിച്ചു തിന്നുന്ന വിജന പ്രദേശങ്ങള്‍ ആയിരുന്നു എന്ന് പോലും എവിടെ ഒക്കെയോ വായിച്ചതും ഞാനോര്‍ത്തു.

ഇന്ന് ആ ദ്വീപുകളുടെ ഒക്കെ മട്ടു മാറിയിരിക്കുന്നു.ഐലന്‍ഡുകളിലേറെ കറുത്ത വര്‍ഗ്ഗക്കാരും,വെളുപ്പു സങ്കരവര്‍ഗ്ഗക്കാരുമാണ്.ഒരു കുടിയേറ്റ സംസ്ക്കാരത്തിന്‍െറ ബാക്കിപത്രങ്ങളായി. അടിമകളായി പിടിച്ചു കെട്ടി കൊണ്ടുവന്നവരുടെയും, കുടിയേറ്റത്തിനെത്തിയവരുടെയും സങ്കരസന്തതികളുടെ പിന്‍തുടര്‍ച്ചയിലുള്ള തലമുറകള്‍.ചരിത്രം എപ്പോഴും അനസൂയം ഒഴുകുന്നു, ഒരു തരത്തില്‍ അല്തങ്കില്‍ മറ്റൊരു തരത്തില്‍ ചൂഷണ വ്യവസ്തിതയില്‍ തന്നെ ഇന്നും എന്ന,് നാം ചിന്തിച്ചു പോകും.വര്‍ണ്ണ വ്യത്യാസവും,അടിമത്വവും സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ ലോകത്തെവിടയും ഗോചരമാകുന്നു എന്നതല്ലേ,സത്യാവസ്ത!

ക്യൂബന്‍ വിപ്‌ളവം എന്തിനു വേണ്ടിയായിരുന്നു! കൊളോണിയ കാലത്തെ ഫ്യൂഡല്‍ വ്യവസ്തിതിയുടെ ക്രൂര പീഢനങ്ങളില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് ആയിരുന്നിലേ്ത
അതിന്‍െറ കാരണങ്ങള്‍.സ്തിതി സമത്വം,അര്‍ഹിക്കന്ന വേദനം,സ്വാതന്ത്ര്യം,ദാരിദ്ര നിര്‍മ്മാര്‍ജനം
,ഭരണപങ്കാളിത്വം,അങ്ങനെ സാധാരണക്കാരന്‍െറ മുറവിളി ചെന്നെത്തിയത്,കാറല്‍ മാര്‍ക്‌സിന്‍െറ
സിദ്ധാന്തങ്ങളിലേക്കാണ്-''കമ്മ്യൂണിസം''! ഇത് അശരണരുടെ അക്കാലത്തെ ആ
വശ്യമായിരുന്നു.അല്ലെങ്കില്‍ ''അടിമകള്‍ക്ക് ആത്മാവില്ല'',എന്നെഴുതിതള്ളിയ അക്കാലത്തെ ഫൃൂഡല്‍
വ്യവസതിതിയുടെ പരിണിത ഫലം!

ആയിരത്തി തൊള്ളായിരത്തി രണ്ടില്‍ സ്‌പെയിനില്‍ നിന്ന് ക്യൂബ, സ്വാതന്ത്യം പ്രാപിച്ചു.എങ്കിലും അമേരിക്കന്‍ പട്ടാള നിയന്ത്രണത്തില്‍ ആയിരത്തി തൊള്ളായിരത്തി നാല്പ്പതു വരെ ക്യൂബ അരാജകത്വം അനുഭവിച്ചുകൊണ്ടിരുന്നു.ആയിരത്തി തൊള്ളായിരത്തി നാല്പ്പതില്‍ ക്യൂബയില്‍ ഒരു സ്വതന്ത്ര ജനാധിപത്യ സര്‍ക്കാര്‍ സമ്മതിദാനത്തിലൂടെ നിലവില്‍ വന്നു.അതിന്‍െറ ആദ്യ പ്രസിഡന്‍റ്, ക്യൂബന്‍ പട്ടാളമേധാവിയായ ഫുള്‍ജന്‍സിയോ ബാറ്റിസ്റ്റ ആയിരുന്നു.ആദ്യകാലങ്ങളില്‍ ബാറ്റിസ്റ്റ ക്യൂബന്‍ വിപ്ലവ അനുഭാവികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്.എന്നാല്‍ രണ്ടാം തവണ അധികാരത്തിലേറിയ ബാറ്റിസ്റ്റ തികച്ചുംകമ്മ്യൂണിസ്റ്റ് വിരോധിയായി അമേരിക്കയോട് ചേര്‍ന്ന് മുതലാളിത്വ സേഛാധിപത്യ രീതിയില്‍ അധികാരം കൈയ്‌നാളി.ഇതുകണ്ട് ഹാലിളകിയ വിപ്ലവ പ്രസ്താനക്കാര്‍ രാജ്യത്തുടനീളം വിപ്തവം അഴിച്ചു വിട്ടു.ആ അഭ്യന്തര വിപ്തവത്തെ ക്രൂരമായ കൊല്ലും,കൊലയും,നാടുകടത്തലും,ജയിലും വഴി ബാറ്റിസ്റ്റ ഉപരോധിച്ചു.

ആളിക്കത്തിയ ആ രോക്ഷത്തില്‍ നിന്നാണ് യുവ നേതാവും വിപ്ലവകാരിയുമായ ഫിഡല്‍ കാസ്‌ട്രോയുടെ ഉയര്‍ത്തെഴുനേല്‍പ്പ്! കാസ്‌ട്രോ, എന്ന യുവ നിയമ ബിരുദധാരി,ഹവാനയില്‍ നിന്നും
ഒരു സിംഹത്തെ പോലെ കുതിച്ച് സാന്‍റ്റിയാഗോയില്‍ എത്തുബോള്‍ ക്യൂബന്‍ ആഭ്യന്തര വിപ്ലവവും ,ഗറില്ലാ പോരാട്ടവും അതിന്‍െറ ഉഛകോടിയിലെത്തി.സ്വസഹോദരനായ റാവുള്‍ കാസ്‌ട്രോ,അര്‍ജന്‍റ്റിനിയന്‍ വിപ്ലവകാരി ചെഗ്വേര,ഫ്രാങ്ക് പസ്റ്റ,കമിലിയോ സെന്‍ഫിഗുസ
്,ജൂണ്‍ അല്‍മയിഡ ബോസ്‌കോ,ഹുബര്‍ ബറ്റേസ്,ആബേല്‍ സാന്‍റ്റാമറിയ,തുടങ്ങിയവരുടെ ശക്തമായ
നിര കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഉത്ഭവത്തിനു കരുത്തേകി.

അത് ചേരി തിരിഞ്ഞ ശീതസമരത്തിന്‍െറയും, വിപ്ലവത്തിന്‍െറയും, ഏറ്റുമുട്ടലുകളുടെയും തട്ടകമുയര്‍ത്തി.അക്കാലത്താണ്, അറുപതുകളില്‍ ജോണ്‍ എഫ് കെന്നഡിയും,നികിതാ ക്രൂഷ്‌ചേവും നടത്തിയ ഗര്‍ജ്ജനങ്ങളും അരങ്ങേറിയത്.അന്ന് ഞാന്‍, കലാലയ വിദ്യാര്‍ത്ഥി ആയിരിക്കവെ പടിഞ്ഞാറന്‍-കിഴക്കന്‍ ചേരിതിരുവുകളുടെയും,പേരാട്ടത്തിന്‍െറയും വീമ്പു പറച്ചിലില്‍ ഞാനും മറ്റു വിദ്യാത്ഥികള്‍ക്കൊപ്പം കൂടിയട്ടുണ്ടലേ്താ എന്നോര്‍ക്കുബോള്‍ ഒരു അണുവായുധ യുദ്ധത്തിന്‍െറ ഭീകരത ഞാന്‍ മറന്നിട്ടുണ്ടങ്കില്‍ അന്നത്തെ എന്‍െറ ചോരതിളപ്പു കൊണ്ടാകാം എന്ന് ഞാന്‍ സമാധിനക്കുന്നു!

ഇന്നും ശീതസമരയുദ്ധവും,വീമ്പു പറച്ചിലും, വെല്ലുവെളിയും,ഗറില്ലാ പോരുകളും അവിടവിടെ നടക്കുബോള്‍ നമ്മുക്കതെങ്ങനെ ഒരു ബോക്‌സിങ് പേലെയോ,ഒരു റസലിംങ് പോലയോ കാണാനാകുക! ഹെരോഷിമ-നാഗസാക്കിയെ പറ്റി കേള്‍ക്കുകയോ,ടിവിയില്‍ കാണുകയോ ചെയ്യുബോള്‍ നാം ഞെട്ടുന്നു.ഇന്ന് നൃൂക്ലിയര്‍ യുദ്ധം ഒരു വീമ്പു പറച്ചിലിലോ,ചോരതിളപ്പിലോ ഒതുങ്ങുന്നില്ല,അതു തീക്കളിയാണ്! അത് വര്‍ഷിക്കുന്നവരും,വര്‍ഷിക്കപ്പെടുന്നവരും പരസ്പരം തീ വര്‍ഷിച്ചാല്‍,സമ.്ത ലോകവും ഭസ്മമാകില്ലേ!

അന്നു ഞങ്ങള്‍ കപ്പലിന്‍െറ മദ്ധ്യതട്ടിലുള്ള റെസ്‌ടൊറന്‍റിലാണ് കൂടിയത്. കപ്പലില്‍ നിന്ന് വൈനും,ഷാംപയിനും വാങ്ങി ഞങ്ങള്‍ അവ.ാന ദിനം ആഘോഷിച്ചു.ആ റെസ്‌ടൊറന്‍റില്‍ അന്നന്നുള്ള മെനു ഓര്‍ഡര്‍ ചെയ്ത് കഴിക്കാം.ഞാന്‍ റോസ്റ്റ് ബീഫ് ഒര്‍ഡര്‍ ചെയ്തു. കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍,ഏതാണ്ട് കാല്‍ കിലോ റൊസ്റ്റ് ബീഫ് എന്‍െറ മുമ്പിലെത്തി.അതിന്‍െറ ആിറിലൊന്ന് കഴിച്ചപ്പോള്‍ തന്നെ ഞാന്‍ സാറ്റായി.

ഞങ്ങളുടെ അടുത്ത തീന്‍ മേശയില്‍ വണ്ണം ഏറെയുള്ള ഒരു എണ്ണക്കറമ്പന്‍ എനിക്കു സേര്‍വ് ചെയ്ത വിധത്തില്‍ മൂന്നാം തവണയും ബീഫ് ഓര്‍ഡര്‍ ചെയ്തു കഴിക്കുന്നതു കണ്ടപ്പോള്‍ എനിക്കു ശ്വാസം മുട്ടി. കപ്പലില്‍ ഭക്ഷണം ആവശ്യത്തിലേറെ യാത്രക്കരെ സന്തോഷിപ്പിക്കാന്‍ കൊടുക്കും.അപ്പോള്‍ ഞാന്‍ യാത്രക്കിടയില്‍ മുമ്പ് പരിചയപ്പെട്ട ഒരു മലയാളിയെ ഓര്‍ത്തു.ടെക്‌സാസില്‍ നിന്നു യാത്രക്കെത്തിയ ഒരു മദ്ധ്യവയസ്ക്കന്‍,തടിയന്‍,പേര് മാത്യു! ഭാര്യ പിണങ്ങി ആരുടെ കൂടയോ പോയി.അതി പിന്നെ പുള്ളി മിക്കപ്പോഴും ക്രൂസു യാത്രയാ,അതാ പുള്ളിയുടെ എന്‍ജോയ്മന്‍റ്,എന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞു.പുള്ളി പറേന്നത് ക്രൂസേക്കേറിയാ എല്ലാം നടക്കുമെന്നാ
,തീറ്റേം,കുടീം,എല്ലാക്കാര്യാം!

ഞാനോര്‍ത്തു മലയാളികള് ചിലരൊക്കെ വിരുതമ്മാരാ,വളഞ്ഞ വഴികള്‍ കണ്ടു പിടിക്കുന്ന വിരുതന്മാര്‍,അവര്‍ സായിപ്പനേം,കറമ്പനേം,മെക്‌സിക്കനേം ഒക്കെ കടത്തി വെട്ടും
,വക്രബുദ്ധിയില്‍.നടക്കട്ടെ,നടക്കട്ടെ, ബഹുജനം പലവിധം! അതിനു ജാതി,മത,വര്‍ഗ്ഗ,ലിംഗ
ഭേദമില്ലല്ലോ! അവസാനിച്ച ഒരു നല്ല യാത്രയുടെ ഓര്‍മ്മക്കുറുപ്പായി നല്ല ഒരു ഉറക്കത്തിനു വേണ്ടി തിരികെ ക്യാബിനിലേക്കു നടന്നു.അപ്പോള്‍ "പാലും,പഴവും' എന്ന പഴയ തമിഴ് ചിത്രത്തില്‍, ശിവാജി ഗണേശനു വേണ്ടി,സൗന്ദര്‍ റാജ് പാടിയ ഈരടികളാണ്,എനിക്ക് മൂളാന്‍ തോന്നിയത്!

പോനാല്‍ പോകട്ടും പോടാല്‍ ഇന്ത
ഭൂമിയില്‍ നിലയായ് വാഴ്ന്‍ണ്ടവര്‍ യാറടാ?
വന്തതു തരിയും പോവതു എങ്കേ
വാസല്‍ നമ്മുക്കു തെരിയാതെ.........

അവസാനിച്ചു

ഫോട്ടോഗ്രഫി: ശശികുമാര്‍.

Picture2

Picture3

Picture

Picture

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code