Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അംഗപരിമിതര്‍ കന്യാകുമാരി മുതല്‍ വാഗാ അതിര്‍ത്തി വരെ ഭാരതപര്യടനം നടത്തുന്നു

Picture

കൊറ്റാമത്തിനും പരശുവയ്ക്കലിനും കര്‍മ്മസേനാനി അവാര്‍ഡ്

അംഗപരിമിതരുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുക, പി.ഡബ്ല്യു.ഡി ആക്ട് 95-ല്‍ പറയുന്ന മൂന്നു ശതമാനം സംവരണം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള സീറ്റുകളില്‍ നടപ്പില്‍വരുത്തുക എന്നിവ ആവശ്യപ്പെട്ട് കണ്ണൂര്‍ മുതല്‍ കന്യാകുമാരി വരെയുള്ള അംഗപരിമിതര്‍ ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 8 വരെ 15 ദിവസത്തെ ഭാരത പര്യടനം - സംസ്ഥാനങ്ങള്‍ കടന്നുള്ള യാത്രകളും ആശയ പ്രചാരണങ്ങളും- നടത്തുകയാണ്. വിവിധ രാഷ്ട്രീയ -സാമൂഹിക-മതസംഘടനകളുടെ പിന്തുണയോടെ ദിസ് എബിലിറ്റി മിഷന്‍ കേരളയാണ് ഭാരതപര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. അംഗപരിമിതര്‍ക്കുവേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കര്‍മ്മസേനാനി അവാര്‍ഡുകള്‍ ജലന്ധറില്‍ നടക്കുന്ന മഹാ സമ്മേളനത്തില്‍ വച്ചു വിതരണം ചെയ്യും.

ഭാരതപര്യടനം 25-നു രാവിലെ 10 മണിക്ക് കന്യാകുമാരി വള്ളവിളയില്‍ കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് അരുളാനന്ദന്റെ അധ്യക്ഷതയില്‍ രാജേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പര്യടനം 10,000 കിലോമീറ്റര്‍ സഞ്ചരിക്കും.

25-നു വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ ഗാന്ധിസ്മാരകനിധിയുടേയും വിവിധ ഗാന്ധിയന്‍ സംഘടനകളുടേയും നേതൃത്വത്തില്‍ സഞ്ചാരഭടന്മാര്‍ക്ക് സ്വീകരണം നല്‍കും. സമ്മേളനം പത്മശ്രീ ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. രാധാകൃഷ്ണന്‍, കെ.ജി. ജഗദീശന്‍, ജി. സദാനന്ദന്‍ എന്നിവര്‍ രണ്ടുദിവസത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

26-ന് രാവിലെ 8 മണിക്ക് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യ ട്രെയിന്‍ യാത്ര. അവിടെ നടക്കുന്ന യാത്രാമംഗള സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. രണ്ടു സമ്മേളനങ്ങളിലും ഡോ. ശശി തരൂര്‍, വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, തമ്പാനൂര്‍ രവി. ബിഷപ്പ് ക്രിസ്തുദാസ് ആര്‍, കരകുളം കൃഷ്ണപിള്ള, ആനാവര്‍ നാഗപ്പന്‍, അഡ്വ. സുരേഷ്, ജി.ആര്‍. അനില്‍, അഡ്വ. എം.എ. വാഹിദ്, വെട്ടുകാട് സോളമന്‍, മോണ്‍ യൂജിന്‍ പെരേര, സ്വാമി അശ്വതി തിരുനാള്‍, സുഹൈബ് മൗലവി, ഡോ. ജേക്കബ് പുളിക്കന്‍, ശ്രീജ നെയ്യാറ്റിന്‍കര. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഡോ. ജേക്കബ് വടക്കുംചേരി, അഡ്വ. ജയിംസ് ഫെര്‍ണാണ്ടസ്, ഡോ. ജെ. മോസസ്, തിരുപുറം സോമശേഖരന്‍ നായര്‍, കെ. രാജ്കുമാര്‍, വഞ്ചിയൂര്‍ മോഹന്‍ നായര്‍, മലയിന്‍കീഴ് പ്രേമന്‍, കെ.ജി. സജന്‍ എന്നിവര്‍ സംബന്ധിക്കും.

വൈകല്യദുരിതം പേറുന്നവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കൊറ്റാമം വിമല്‍കുമാര്‍, ഈ രംഗത്ത് നിരന്തര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പരശുവയ്ക്കല്‍ മോഹന്‍ എന്നിവര്‍ക്ക് കര്‍മ്മസേനാനി അവാര്‍ഡ് നല്‍കും. മുന്‍വര്‍ഷം ഈ അവാര്‍ഡ് അന്തരിച്ച പ്രശസ്ത നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യനായിരുന്നു. ഇത്തവണ ഭാരതപര്യടനത്തിനിടയില്‍ പഞ്ചാബിലെ ജലന്ധറില്‍ നടക്കുന്ന മഹാ സമ്മേളനത്തില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. 10,001 രൂപ, മൊമെന്റോ, അംഗീകാരപത്രം, ഗിഫ്റ്റ്, പൊന്നാട എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code