മുംബൈ: 2000 രൂപയുടെ കറന്‍സി നോട്ട് പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. നോട്ട് പുറത്തിറക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ റിസര്‍വ് ബാങ്ക് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മൈസുരുവിലെ കറന്‍സി പ്രിന്റിങ് പ്രസില്‍ നോട്ട് അച്ചടിച്ചിട്ടുണ്ട്. സാധാരണയായി റിസര്‍വ് ബാങ്കിന്റെ ഉപദേശമനുസരിച്ച് കേന്ദ്ര സര്‍ക്കാരാണ് കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്.
കള്ളപ്പണത്തിന് തടയാന്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.ചില നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.ഇതിനുമുമ്പ് 1938ലാണ് ആര്‍ബിഐ കൂടുതല്‍ മൂല്യമുള്ള നോട്ട് പുറത്തിറക്കിയത്. 10,000 രൂപ മൂല്യമുണ്ടായിരുന്ന ആ നോട്ട് 1946ല്‍ പിന്‍വലിച്ചു. പിന്നീട് 1954ല്‍ വീണ്ടും പുറത്തിറക്കിയെങ്കിലും 1978നുശേഷം തുടര്‍ന്നില്ല
Comments