Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ഒക്ടോബര്‍ 24ന് ആരംഭിക്കുന്നു   - പി. പി. ചെറിയാന്‍

Picture

ഓസ്റ്റിന്‍ ന്മ നവംബര്‍ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള ഏര്‍ലി വോട്ടിങ്ങ് ടെക്‌സസില്‍ ഒക്ടോബര്‍ 24 തിങ്കളാഴ്ച ആരംഭിക്കും. ഡാലസ്, ടെറന്റ് കൗണ്ടി, ഡെന്റന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളും സമയവും പ്രസിദ്ധീകരിച്ചു.

ടെക്‌സസ് സംസ്ഥാനത്തു വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. കണ്‍സീല്‍ഡ് ഗണ്‍ പെര്‍മിറ്റ്, െ്രെഡവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങി ഏതിനും തിരിച്ചറിയല്‍ കാര്‍ഡാണ് കൈവശം കരുതേണ്ടത്.

കോളേജ് ഐഡി അനുവദനീയമല്ല. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ അഫിഡവിറ്റ് ഒപ്പിട്ടു നല്‍കണം. ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. തിരഞ്ഞെടുപ്പ് ദിനമായ നവംബര്‍ 8 വരെ കാത്തിരുന്നാല്‍ ഒരു പക്ഷേ വോട്ട് രേഖപ്പെടുത്തുവാന്‍ അവസരം നഷ്ടപ്പെടുമോ എന്ന ഭയമാണ് നേരത്തെ വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്.

വോട്ടിങ്ങ് ശതമാനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ടെക്‌സസ് സംസ്ഥാനം റിപ്പബ്ലിക്കന്റെ ഉരുക്കു കോട്ടയായിട്ടാണ് ഇതുവരെ നില നിന്നിട്ടുളളത്. ഇത്തവണ ഇതില്‍ മാറ്റം വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിന് പിന്തുണ നല്‍കുന്നതിന് ഗവര്‍ണര്‍ പോലും ഇതുവരെ പരസ്യമായി മുന്നോട്ടു വന്നിട്ടില്ല എന്നതും ആശങ്കയുളവാക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code