Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വീണാ ജോര്‍ജ് എം.­എല്‍.എയ്ക്ക് മാധ്യമശ്രീ അവാര്‍ഡ്

Picture

ചിക്കാഗോ: അമേ­രി­ക്ക­യിലെ മാധ്യമ പ്രവര്‍ത്ത­ക­രുടെ ഐക്യ­വേ­ദി­യായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേ­രിക്ക നല്കുന്ന മാധ്യമശ്രീ അവാര്‍ഡിന് പ്രമുഖ മാധ്യമ പ്രവര്‍ത്ത­കയും ആറ­ന്മുള എം.­എല്‍.­എ­യു­മായ വീണ ജോര്‍ജിനെ തെര­ഞ്ഞെ­ടു­ത്തു. ഒരു ലക്ഷം രൂപ, ശില്പം, അമേ­രി­ക്കന്‍ പര്യ­ടനം എന്നിവ അട­ങ്ങി­യ­താണ് അവാര്‍ഡ്. മാധ്യമ പ്രവര്‍ത്ത­കര്‍ക്ക് കേര­ള­ത്തില്‍ ലഭി­ക്കുന്ന ഏറ്റവും വലിയ അവാര്‍ഡാ­ണി­ത്. നവം­ബര്‍ 19 നു ഹൂസ്റ്റ­ണില്‍ ഇന്ത്യാ പ്രസ് ക്ലബ് നാഷ­ണല്‍ കമ്മറ്റിയും ഹൂസ്റ്റണ്‍ ചാപ്റ്ററും ഒരു­മിച്ച് ആതി­ഥ്യ­മ­രു­ളുന്ന ചട­ങ്ങില്‍ വീണ ജോര്‍ജിനെ ആദ­രി­ക്കും. മുന്‍ ചീഫ് സെക്ര­ട്ട­റിയും എഴു­ത്തു­കാ­ര­നു­മായ ഡോ. ബാബു പോള്‍ ചെയര്‍മാ­നായി കൈരളി ടി.­വി. മാനേ­ജിങ് ഡയ­റ­ക്ടറും മുഖ്യ­മ­ന്ത്രി­യുടെ മാധ്യമ ഉപ­ദേ­ഷ്ടാ­വു­മായ ജോണ്‍ ബ്രിട്ടാ­സ്, ദേശാ­ഭി­മാ­നി­യുടെ സ്റ്റേറ്റ് പൊളി­റ്റി­ക്കല്‍ കറ­സ്‌പോ­ണ്ടന്റ് എന്‍.ആര്‍.­എ­സ്. ബാബു, അമേരിക്ക­യിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത­ക­നായ ജോര്‍ജ് ജോസഫ് തുട­ങ്ങിയ­വര്‍ ഉള്‍പ്പെ­ടുന്ന ജഡ്ജിങ് കമ്മ­റ്റി­യാണ് വീണ ജോര്‍ജിനെ തെര­ഞ്ഞെ­ടു­ത്ത­ത്. എം.­എല്‍.­എ­ ആകു­ന്ന­തിന് മുന്‍പുള്ള മാധ്യമ ജീവി­ത­ത്തി­നി­ട­യില്‍ മികച്ച മാധ്യമ പ്രവര്‍ത്ത­ന­ത്തി­നുള്ള കേരള സര്‍ക്കാ­രിന്റെ അവാര്‍ഡ് രണ്ടു തവണ ഉള്‍പ്പെടെ മുപ്പ­തി­ല­ധികം പുര­സ്കാ­ര­ങ്ങള്‍ രാജ്യ­ത്തി­ന­കത്തു നിന്നും പുറ­ത്തു­നി­ന്നു­മായി വീണയെ തേടി­യെ­ത്തി­യി­ട്ടു­ണ്ട്. സാമൂ­ഹ്യ­ക്ഷേമ വകു­പ്പിന്റെ മഹി­ളാ­രത്‌ന അവാര്‍ഡ്, യുവ­ജ­നക്ഷേമ വകു­പ്പിന്റെ വിവേ­കാ­നന്ദ പുര­സ്കാ­രം, പി. ഭാസ്ക­രന്‍ പുര­സ്കാ­രം, ലോഹി­ത­ദാസ് അവാര്‍ഡ്, സി.­എച്ച് മുഹ­മ്മദ് കോയ അവാര്‍ഡ്, സുരേ­ന്ദ്രന്‍ നീലേ­ശ്വരം അവാര്‍ഡ്, ഏഷ്യ വിഷന്‍ അവാര്‍ഡ്, ചട്ടമ്പി­സ്വാമി പുര­സ്കാരം, ഫോമാ അവാര്‍ഡ് തുട­ങ്ങി­യവ അവ­യില്‍ ചില­തു­മാ­ത്രം. 2012 അമേ­രി­ക്കന്‍ പ്രസി­ഡന്റ് ഇല­ക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യ­യില്‍നിന്ന് പോയ അഞ്ചു മാധ്യമ പ്രവര്‍ത്ത­ക­രില്‍ ഒരാ­ളുമാ­യി­രുന്നു വീണ. പത്ത­നം­തിട്ട കാതോ­ലി­ക്കേറ്റ് കോള­ജില്‍ രണ്ടു വര്‍ഷ­ത്തോളം ഫിസിക്‌സ് അധ്യാ­പി­കയാ­യിരുന്ന വീണ ജോര്‍ജ്, രണ്ടാ­യിര­ത്തില്‍ കൈരളി ടി.­വി­യില്‍ നിന്നാണ് മാധ്യമ ജീവി­ത­ത്തിന്റെ തുട­ക്കം കുറി­ക്കു­ന്നത്. ചാനല്‍ എക്‌സി­ക്യൂ­ട്ടീവ് എഡി­റ്റര്‍ പദ­വി­യില്‍ എത്തുന്ന കേര­ള­ത്തിലെ ആദ്യത്തെ വനിതാ മാധ്യമ പ്രവര്‍ത്ത­ക­യാണ് വീണ. ലോക­നേ­താ­ക്കള്‍, കേന്ദ്ര­-­സം­സ്ഥാന നേതാ­ക്കള്‍, കലാ­സാം­സ്കാ­രിക പ്രവര്‍ത്ത­കര്‍ ഉള്‍പ്പെടെ 400 ലധികം പേരു­മായി വീണ അഭി­മുഖം നട­ത്തി­യി­ട്ടു­ണ്ട്. ഇപ്പോള്‍ 2016 ലെ കേരള സംസ്ഥാന പൊതു തെര­ഞ്ഞെ­ടു­പ്പില്‍ ആറ­ന്മുള നിയോ­ജക മണ്ഡ­ല­ത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി­യായി മത്സ­രി­ച്ച്, കേരളാ ലെജി­സ്ലേ­റ്റീവ് അസം­ബ്ലി­യി­ലേക്കു തിര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. അമേ­രി­ക്കയില്‍ മാധ്യ­മ­രം­ഗത്ത് സജീ­വ­മാ­യി­ട്ടു­ള്ള­വ­രുടെ ഏക സംഘ­ട­ന­യായ പ്രസ് ക്ലബ് 2010 ലാണ് ആദ്യ­മായി അവാര്‍ഡ് ഏര്‍പ്പെ­ടു­ത്തു­ന്ന­ത്. ഇതി­നോ­ടകം എന്‍.­പി. രാജേ­ന്ദ്രന്‍ (മാ­തൃ­ഭൂ­മി), ഡി. വിജ­യ­മോ­ഹന്‍ (മ­നോ­ര­മ), ജോണി ലൂക്കോസ് (മ­നോ­ര­മ ടിവി), എം.­ജി. രാധാ­കൃ­ഷ്ണന്‍ (ഏ­ഷ്യാ­നെറ്റ് ന്യൂസ്), ടി.­എന്‍. ഗോപ­കു­മാര്‍ (ഏ­ഷ്യാ­നെറ്റ് ടിവി) തുട­ങ്ങി­യ­വര്‍ക്ക് മാധ്യമശ്രീ അവാര്‍ഡും ജോണ്‍ ബ്രിട്ടാ­സിനു മാധ്യമരത്‌ന അവാര്‍ഡും നല്കി. വീണ ജോര്‍ജിനെ ആദ­രി­ക്കുന്ന നവം­ബര്‍ 19 ന് നട­ക്കുന്ന ചടങ്ങ് വിജ­യി­പ്പി­ക്കു­വാന്‍ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ നാഷ­ണല്‍ കമ്മ­റ്റി­ക്കു­വേണ്ടി പ്രസി­ഡന്റ് ശിവന്‍ മുഹ­മ്മ, ജന­റല്‍ സെക്ര­ട്ടറി ഡോ. ജോര്‍ജ് കാക്ക­നാ­ട്ട്, ട്രഷ­റര്‍ ജോസ് കാട­പു­റം, വൈസ് പ്രസി­ഡന്റ് രാജു പള്ള­ത്ത്, ഉപ­ദേ­ശക സമിതി ചെയര്‍മാന്‍ ടാജ് മാത്യു, ജോയിന്റ് സെക്ര­ട്ടറി പി.­പി. ചെറി­യാന്‍, ജോയിന്റ് ട്രഷ­റര്‍ സുനില്‍ തൈമ­റ്റം, പ്രസി. ഇലക്റ്റ് മധു കൊട്ടാ­ര­ക്ക­ര, ജിമോന്‍ ജോര്‍ജ്, ജെയിംസ് വര്‍ഗീ­സ്, പ്രസ്­ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസി­ഡന്റ് അനില്‍ ആറ­ന്മുള തുട­ങ്ങി­യ­വര്‍ ഉള്‍പ്പെ­ടുന്ന കമ്മറ്റി രൂപീ­ക­രിച്ചു പ്രവര്‍ത്തനം ആരം­ഭി­ച്ചു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് വിളി­ക്കുക: ശിവന്‍ മുഹ­മ്മ­ (630­-363­-0436), ഡോ. ജോര്‍ജ് കാക്ക­നാട്ട് (281­-723­-8520), അനില്‍ ആറ­ന്മുള (713­-882­-7272), ജോയി തുമ്പ­മണ്‍ (832­-971­-3761), ജോയ്‌സ് തോന്ന്യാ­മല (903­-461­-3953). പ്രസ് ക്ലബ്ബി­നെ­ക്കു­റിച്ച് കൂടു­തല്‍ അറി­യു­വാന്‍ സന്ദര്‍ശി­ക്കുക www.indiapressclub.orgComments


Mr.
by Thomas, Bergenfield on 2016-10-05 06:03:21 am
Veena George MLA was an anchor woman for television and has won many awards according to the report. Would like to know what kind of media work she is doing now? In the coming years, maybe the Press Club would honor the journalists who are already dead and gone,


Mr.
by C.V. Varughese, New York on 2016-10-05 05:52:03 am
A very clever and cunning choice. The Press Club officials know very well that Veena George M.L.A. won't and cannot accept the one lakh cash award. Nor they had to pay for her airfare. FOKANA, FOMAA and Press Club are fooling the American Malayalees for a long time telling them that they are doing great things, when in actual reality they are not doing anything worthwhile. Keep it up.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code