Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നൈന കോണ്‍ഫ­റന്‍സ്: രജി­സ്‌ട്രേ­ഷന്‍ ആരം­ഭിച്ചു   - ബീന വള്ളി­ക്കളം (നൈന വൈസ് പ്രസി­ഡന്റ്)

Picture

ഷിക്കാഗോ: ഒക്‌ടോ­ബര്‍ 21,22 തീയ­തി­ക­ളില്‍ ഷിക്കാ­ഗോ­യില്‍ നട­ത്തുന്ന നൈന­യുടെ ദേശീയ കോണ്‍ഫ­റന്‍സി­നുള്ള രജി­സ്‌ട്രേ­ഷന്‍ ആരം­ഭി­ച്ച­തായി രജി­സ്‌ട്രേ­ഷന്‍ കമ്മിറ്റി കോര്‍ഡി­നേ­റ്റര്‍മാ­രായ മേരി ജോസ്, മേരി റെജീന സേവ്യര്‍ എന്നി­വര്‍ അറി­യി­ച്ചു.

അമേ­രി­ക്ക­യിലെ വിവിധ സംസ്ഥാ­ന­ങ്ങ­ളിലെ അംഗ­ങ്ങ­ളേയും, ചാപ്റ്റ­റു­ക­ളേയും ഒരു­മിച്ച് നൈന (നാ­ഷ­ണല്‍ അസോ­സി­യേ­ഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഇന്‍ അമേ­രി­ക്ക) എന്ന ദേശീയ സംഘ­ടന നില­വില്‍ വന്ന­തിന്റെ പത്താം വാര്‍ഷി­കം­കൂ­ടി­യാണ് ഈ അവ­സ­ര­ത്തില്‍ ആഘോ­ഷി­ക്കപ്പെടു­ക. നാഷ­ണല്‍ പ്രസി­ഡന്റ് സാറാ ഗബ്രിയേല്‍, ഇല്ലി­നോ­യിസ് ചാപ്റ്റര്‍ പ്രസി­ഡന്റ് മേഴ്‌സി കുര്യാ­ക്കോ­സ്, കോണ്‍ഫ­റന്‍സ് കണ്‍വീ­നര്‍ ഫിലോ ഫിലി­പ്പ് എന്നി­വ­രുടെ നേതൃ­ത്വ­ത്തില്‍ ഒരു­ക്ക­ങ്ങള്‍ നട­ന്നു­വ­രു­ന്നു.

വളരെ പ്രഗത്ഭ­രായ വ്യക്തി­കള്‍ വിവിധ വിഷ­യ­ങ്ങ­ളി­ലായി രണ്ടു ദിവസം നട­ത്തുന്ന പ്രഭാ­ഷ­ണ­ങ്ങള്‍, വിവിധ രംഗ­ങ്ങ­ളില്‍ പ്രവര്‍ത്തി­ക്കുന്ന നേഴ്‌സു­മാര്‍ക്ക് ഏറെ മുതല്‍ക്കൂ­ട്ടാ­വും. 16 കണ്ടി­ന്യൂ­യിംഗ് ഹവേഴ്‌സ് ലഭി­ക്കു­ന്ന­താ­ണെന്നും ഭാര­വാ­ഹി­കള്‍ അറി­യി­ച്ചു.

വിവിധ ചാപ്റ്റ­റു­ക­ളില്‍ നിന്നുള്ള അംഗ­ങ്ങള്‍ ചേര്‍ന്ന് രജി­സ്‌ട്രേ­ഷന്‍ കമ്മി­റ്റിക്ക് രൂപം നല്‍കി. മെയ് 31­-നു മുമ്പ് ഏര്‍ളി രജി­സ്‌ട്രേ­ഷന്‍ റേറ്റ് ലഭി­ക്കു­ന്ന­താ­ണ്. നൈന­യുടെ വെബ്‌സൈ­റ്റായ www.nainausa.com-ല്‍ നിന്നോ, ചാപ്റ്റര്‍ പ്രസി­ഡന്റു­മാ­രില്‍ നിന്നോ ഫോം ലഭി­ക്കു­ന്ന­താ­ണ്.

ആഗ്‌നസ് മാത്യു, അനു സിറി­യ­ക്, അര്‍ച്ചന ഫിലി­പ്പ്, ബെറ്റ്‌സി അഗ­സ്റ്റിന്‍, ചിന്നമ്മ ഞാറ­വേ­ലില്‍, എല്‍സമ്മ ലൂക്കോ­സ്, ജെനി മാത്തന്‍, ജൂലി തോമ­സ്, ലില്ലി ആനി­ക്കാ­ട്, മോളി സക്ക­റി­യ, നബീസ ചെമ്മാ­ച്ചേല്‍, സോഫി ലൂക്കോ­സ്, ടിന്റു മാത്യു,
Philby Philip, Sabbina Chemmachel എന്നി­വ­രാണ് കമ്മിറ്റി അംഗ­ങ്ങള്‍.

ഏറെ ഉപ­കാ­ര­പ്ര­ദ­മായ ക്ലാസു­കള്‍, പോസ്റ്റര്‍ അവ­ത­ര­ണ­ങ്ങള്‍, അലുമ്‌നി നൈറ്റ്, ഗാലാ ഡിന്നര്‍, കലാ­പ­രി­പാ­ടി­കള്‍ എന്നിവ കോര്‍ത്തി­ണ­ക്കിയ സെമി­നാ­റില്‍ എല്ലാ നേഴ്‌സു­മാ­രു­ടേയും സാന്നിധ്യം പ്രതീ­ക്ഷി­ക്കു­ന്ന­തായും അതി­നായി ഏവരേയും ഷിക്കാ­ഗോ­യിലെ എല്‍മസ്റ്റ് വാട്ടര്‍ഫോര്‍ഡ് കോണ്‍ഫ­റന്‍സ് സെന്റ­റി­ലേക്ക് ക്ഷണി­ക്കു­ന്ന­തായും നൈന­യു­ടേയും ആതി­ഥേയ ചാപ്റ്റ­റായ ഐനാ­യു­ടേയും (INAI) ഭാര­വാ­ഹി­കള്‍ അറി­യി­ക്കു­ന്നു.

രജി­സ്‌ട്രേ­ഷന്‍ വിവ­ര­ങ്ങള്‍ക്ക്: മേരി റെജീന സേവ്യര്‍ (630 887 6663), മേരി ജോസ് (678 357 6433). നൈന വൈസ് പ്രസി­ഡന്റ് ബീന വള്ളി­ക്കളം ഒരു പത്ര­ക്കു­റി­പ്പി­ലൂടെ അറി­യി­ച്ച­താ­ണി­ത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code