ഷിക്കാഗോ: ഇന്ത്യന്‍ നേഴ്സുമാരുടെ ദേശീയ സംഘടനയായ NAINA (National Association of Indian Nurses of America)-യുടെ അഞ്ചാമത് ദേശീയ എഡ്യൂക്കേഷണല്‍ കണ്വന്ഷന് 2016 ഒക്ടോബര്‍ 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചു നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ചാണ് കണ്വന്ഷന് നടക്കുക.
വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാ ചാപ്റ്ററിലേയും അംഗങ്ങളേയും, മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും ഒരുമിച്ച് ചേര്‍ത്ത് കാലാനുസൃതമായ മാറ്റങ്ങളെക്കുറിച്ചുള്ള ക്ലാസുകളും, ചര്‍ച്ചകളും ഈ ദിവസങ്ങളില്‍ നടക്കുന്നു. ആരോഗ്യരംഗത്തെ നവീന മാതൃകകളെ അടിസ്ഥാനപ്പെടുത്തി "Emerging Paradigms in Nursing and Health Care- Technology, Evidence - based Practice, Interprofessional Collaboration and Diversity' എന്നതാണ് കോണ്‍ഫറന്‍സിന്റെ വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. മാറിവരുന്ന തൊഴില്‍, രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നയങ്ങള്‍ ആരോഗ്യരംഗത്തുണ്ടാക്കുന്ന വ്യതിയാനങ്ങളും, പ്രത്യാഘാതങ്ങളും മുന്‍കൂട്ടി മനസിലാക്കുവാന്‍ അംഗങ്ങളെ പ്രാപ്തരാക്കുന്നതില് നൈന നടത്തുന്ന പരിശ്രമങ്ങളില്‍ ഈ വിദ്യാഭ്യാസ കണ്വന്ഷന് വലിയ പങ്കുണ്ട്.
നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍, ഇല്ലിനോയി ചാപ്റ്റര്‍ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ്, കണ്വന്ഷന് ചെയര്മാന്മാരായ ഡോ. ജാക്കി മൈക്കള്‍, ഫിലോമിന ഫിലിപ്പ് എന്നിവരാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏഡ്യൂക്കേഷന്‍ ഏറ്റവും പ്രധാന്യം നല്‍കിയുള്ള ഈ കണ്‍വന്‍ഷന്റെ എഡ്യൂക്കേഷന്‍ കമ്മിറ്റിയുടെ അമരത്ത് ഏറെ പ്രഗത്ഭരായ ആഗ്നസ് തേറാടിയും, ഡോ. അമിതാ അവധാനിയുമാണ്. കുക്ക് കൗണ്ടി സിസ്റ്റത്തിന്റെ നഴ്സിംഗ് വിഭാഗം മേധാവിയായ ആഗ്നസ് തേറാടിയുടെ നേതൃത്വം കണ്വന്ഷന് ഒരു മുതല്‍ക്കൂട്ടാണ്.
കണ്വന്ഷന് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി നടന്ന സമ്മേളനത്തില്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതിനായി അംഗങ്ങള്‍ വളരെ താത്പര്യപൂര്‍വ്വം പങ്കെടുത്തു. ഈ അവസരം വിനിയോഗിക്കുന്നതിനായി എല്ലാ നേഴ്സുമാരും മുന്നോട്ടുവരണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. സാറാ ഗബ്രിയേല്‍ (773 793 4879, ഫിലോമിന ഫിലിപ്പ് (630 969 6848), മേഴ്സി കുര്യാക്കോസ് (773 865 2456). വെബ്സൈറ്റ്: www.nainausa.com
Comments