Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റെക്‌സ് ബാന്‍ഡ് കണ്‍സേര്‍ട്ട്: ഡാലസില്‍ കിക്ക് ഓഫ് നടന്നു   - ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

കൊപ്പേല്‍ (ഡാലസ്): ആസ്വാദക ഹൃദയങ്ങളില്‍ ക്രിസ്തീയ സംഗീതം നിറച്ചു ലോകമെമ്പാടും മുന്നേറുന്ന റെക്‌സ് ബാന്‍ഡ്, ഡാലസില് നടത്തുന്ന കണ്‍സേര്‍ട്ടിന്റെ കിക്ക് ഓഫ് കൊപ്പേലില്‍ നടന്നു. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ് ദേവാലയത്തില്‍ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍, യൂത്ത് പ്രതിനിധി ബഞ്ചമിന്‍ ജോര്‍ജ് ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സീസിനു ആദ്യ ടിക്കറ്റ് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജീസസ് യൂത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരംഭിച്ച റെക്‌സ് ബാന്‍ഡ് ആത്മീയ സംഗീതത്തിന്റെ സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ അറുനൂറോളം വേദികളില്‍ ഇതുവരെ പാടി ആയിരങ്ങളെ ആകര്‍ഷിച്ചു. ക്രിസ്തുരാജന്റെ പാട്ടുകാര്‍ എന്നര്‍ഥമുള്ള 'റെക്‌സ്' എന്ന വാക്ക് അന്വര്‍ഥമാക്കിയാണ് ബാന്‍ഡ് രാജകീയ സംഗീതം മുഴക്കി മുന്നേറുന്നത്. ജീസസ് യൂത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലാണ് അമേരിക്കയിലെ പര്യടനം.

അല്‍ഫോന്‍സ് ജോസഫ്, സ്റ്റീഫന്‍ ദേവസി, ഷെല്‍റ്റണ്‍ പിന്‍ഹിറോ തുടങ്ങി ഇന്ത്യന്‍ സംഗീതത്തിനു വേറിട്ട ശൈലി സമ്മാനിച്ച പ്രമുഖരായ ഇരുപതോളം പേര് ട്രൂപ്പിലുണ്ട്. കഴിഞ്ഞ നാല് ലോക യുവജനസമ്മേളനങ്ങളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ക്ലാസ്സിക്കല്‍, വെസ്‌റ്റേണ്‍, ഫ്യൂഷന്‍, റോക്ക്, പോപ്പ്, ഹിപ് ഹോപ് തുടങ്ങി വ്യത്യസ്ത ആലാപനങ്ങളിലൂടെ ആവേശമുണര്‍ത്തിയാണ് ഇന്ത്യന്‍ സ്‌റ്റേജുകളിലും വിദേശങ്ങളിലും 'രാജാവിന്റെ പാട്ടുകാര്‍' ആരാധനകരെ സൃഷ്ടിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹമാണ് പാട്ടിലൂടെ റെക്‌സ് ബാന്‍ഡ് കൈമാറുന്നത്. ആസ്വാദകര്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് ക്രൂശിതനായ ക്രിസ്തുരാജന്റെ വഴികളെ പിന്തുടരുവാന്‍ റെക്‌സ് ബാന്‍ഡ് സംഗീതം പ്രചോദനമാകുന്നത് ട്രൂപ്പിന് സന്തോഷം പകരുന്നുവെന്നു അല്‍ഫോന്‍സ് സാക്ഷ്യപ്പെടുത്തുന്നു.

ജൂലൈ 13നു ശനിയാഴ്ച ഡാലസ് കണ്‍വെന്‍ഷന്‍ സെന്ററിലെ നവമി ബ്രൂട്ടാന്‍ തിയേറ്ററില്‍ (1309 Canton tSreet Dallas, TX 75201) വൈകുന്നേരം ആറു മണിക്കാണ് റെക്‌സ് ബാന്‍ഡ് ലൈവ് മ്യൂസിക് അരങ്ങേറുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് ജോസഫ്8454893509
സന്തോഷ് കുര്യന്‍9282615274
റജിമോന്‍ തൊട്ടിയില്‍8177031284.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code