Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി റേഡിയോഗ്രാഫേർസ് അസോസിയേഷൻ (MRA) ഹോളിഡേ പാർട്ടി ഡിസംബർ 08ന് ഞായറാഴ്ച

Picture

ചിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷനൽസിനേയും പ്രതിനിധാനം ചെയ്യുന്ന മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ (M R A) 2024 ലെ ഹോളിഡേ പാർട്ടി ഡിസംബർ 08 ന് (Sunday) Des Plaines -ൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ (KCS Hall ,1800 East Oakton St. Des Plaines ) വച്ച് വൈകുന്നേരം 6 മണിക്ക് നടത്തപെടുന്നതായിരിക്കും . ചികാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ , കാറ്റ്സ്കാൻ , എം ആർ ഐ , റേഡിയേഷൻ തെറാപ്പി , നുക്ലീയർ മെഡിസിൻ ,ആൾട്രാസൌണ്ട് , മാമോഗ്രാഫി, റേഡിയേഷൻ ഫിസിസിസ്റ് പ്രോഫെഷനൽസും കുടുംബ സമേധം ഈ ഫാമിലി പാർട്ടിയിൽ പങ്കെടുക്കണമെന്നു മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർദ്ധിക്കുന്നു .

റേഡിയോളജി മേഖലയിൽ ഈ വർഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ ചടങ്ങിൽ ആദരിക്കുന്നതയിരിക്കും. വൈവിധ്യമാർന്ന കലാപരിപാടികൾ , കോഓർഡിനേറ്റർ റോമി നെടുംചിറയുടെ നേതൃത്വത്തിലുള്ള കമ്മിറ്റീ ആസൂത്രണം ചെയ്തിട്ടുണ്ട് . റീജ മാക്കിൽ , റോസ് നെടുംചിറ, മാറ്റ് വിലാങ്ങാട്ടശ്ശേരി എന്നിവർ കമ്മിറ്റീ അംഗങ്ങളാണ് . ടിനു പറഞ്ഞാട്ട് , ജിതേഷ് ചുങ്കത്തു എന്നിവർ ഫുഡ് കോർഡിനേറ്റർസ് ആയിരിക്കും . ബിജി സി മാണി , ജിജി കുന്നത്തുകിഴക്കേതിൽ എന്നിവർ പ്രോഗ്രാം കോർഡിനേറ്റർസ് ആയിരിക്കും .

കൂടുതൽ വിവരങ്ങൽക്ക് പ്രസിഡന്റ് സോണി പോൾ 224. 766. 6050, സെക്രട്ടറി ജ്യോതിഷ് തെങ്ങനാട്ട് 847.922.6306 , ട്രെഷറർ റിച്ചിൻ പി തോമസ്, 312.206.7103 , വൈസ് പ്രസിഡന്റ് ജോണി ജേക്കബ് തൊട്ടപ്ലാക്കൽ 630.656.8454 , ജോയിന്റ് സെക്രട്ടറി റോമി നെടുംചിറ 773.344.2021 എന്നിവരെ ബന്ധപെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code