Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യക്ഷി (പ്രേത കഥകൾ : ജോൺ ഇളമത)

Picture

ധാരാളം യക്ഷികൾ ഉണ്ടായിരുന്ന കടപ്രമാന്നാറെന്ന കുഗ്രമത്തിലാണ് ഞാൻ ജനിച്ചത് .പൂര്ണചന്ദ്രനുദിക്കുന്ന പാതിരക്കാറ്റുകളിൽ ബഷീറിന്റെ ഭാർഗ്ഗവീനിലയംപോലെ എന്റെ മനസ്സിൽ യക്ഷികഥകൾ വിടരും.അതോക്കെ രാത്രിയിൽ സ്വപ്നം കണ്ടു ഞെട്ടിയുണരുബോൾ അഴിയിട്ട ഞങ്ങളുടെ വീടിന്റെ വരാന്തയിലേക്കിറങ്ങി നില്കും.അപ്പോൾ മുറ്റത്തെ പടറ്റിവാഴയുടെ ഇലകളുള്ളിൽനിന്നും ഒരു പടുകൂറ്റൻ കടവാവൽ ആറ്റിലേക്ക് പറക്കും.തുടർന്നു ഒരു പുള്ളിന്റെ ദീനരോദനം കേൾക്കുബോൾ ഞാൻ ഞെട്ടും.പമ്പയാറിന്റെ മുമ്പിലാണ് വീട്.വെള്ളിയാഴ്ചകളിൽ കിഴക്കു പരുമല പനയന്നാറുകാവിൽനിന്നു തേവേരിക്ക് തേരോട്ടമുണ്ടാകുമെന്നു എന്റെ ബാല്യകാലസുറുത്തും ഞങ്ങടെ പണിക്കാരനുമായിരുന്ന കമലാക്ഷനാണുഎന്നോട് പറഞ്ഞുതന്നിട്ടുള്ളത്.

പനയിൽനിന്നും യക്ഷികൾ പടിഞ്ഞാറോട്ടു പറക്കും.,മനുഷ്യഗെന്ധർവന്മാരെതേടി ചോരയും നീരും കുടിക്കാൻ . കമലാക്ഷന് എന്നേക്കാൾ മൂന്നാലുവയസ്സ് കൂടുതലുണ്ട്.അവൻ പലപ്രാവശ്യം യക്ഷികളെ കണ്ടിട്ടുണ്ടെത്രെ . അവനും പേടിയാണ് യക്ഷികളെ.ഒരിക്കൽ അവൻ ദേവയാനിയെകണ്ടു പേടിച്ചതാണ്.ദേവയാനിക്ക് ഒരെക്ഷയി യെയും പേടിയില്ല.അതവടെ വയറ്റിപ്പിഴപ്പാ.വിശ്വസിക്കാൻ പറ്റത്തില്ലന്നാണ് കമലാക്ഷന്റെ നിഗമനം. യക്ഷികൾക്കു ഏതുരൂപവും സ്വീകരിക്കാൻ പറ്റുമല്ലോ.ദേവയാനിയല്ല,ദേവലോകത്തെ രംഭയോ,തിലോത്തമയോ,ഉർവശ്ശിയോ,ആരുമായി ഇവറ്റകൾക്ക് രൂപാന്തരീകാരണമക്കാമല്ലോ..വിശ്വസിക്കാൻ പറ്റാത്ത കൂട്ടരാ ഈ യക്ഷികൾ !

മുറുക്കിചെമപ്പിച്ചങ്ങനെ വരും .പാൽനിലവിൽ പൂർണചന്ദനേക്കാൾ സുന്ദരിയായ്.അങ്ങനെ അബദ്ധം പറ്റിയ ചിലവരുടെ കഥകൾ കമലാക്ഷൻ എന്നോട് പറഞ്ഞിട്ടുണ്ട് .പാതിരാവിലെ പാൽനിലവിൽ യക്ഷിവരും , മാദകമേനിയിലാക്കി മദാലസയായി സിൽക്‌സ്മിതേപോലും തോൽപ്പിച്ച്‌ . ആരും പെട്ടുപോകും.എന്നിട്ടു ആവാഹിച്ചു രക്തം കുടിച്ചിട്ട് ജഢം ആറ്റിൽ തള്ളും .അങ്ങനെ എത്ര എത്ര അനാഥ ജഡങ്ങള് ആറ്റിന്ന് പൊങ്ങിവന്നിട്ടുണ്ടന്നോ!അത് ശെരിയാ,ഞാനും കണ്ടിട്ടുണ്ട്.പക്ഷെ അവരെ യക്ഷി പിടിച്ചതാരികും എന്ന് എന്റെ മസ്തിഷ്ക്കത്തിൽ കേറ്റിവിട്ട കമലാക്ഷന്റെ മറ്റൊരു യക്ഷി കഥയാണ് എനിക്കിപ്പോൾ ഓർമ്മവരുന്നത് . കൗമാരം കഴിഞ്ഞു യുവാവാകാൻ തുടങ്ങിയെങ്കിലും അന്നും എനിക്ക് യക്ഷിപേടിയത്ര വിട്ടുമാറിയിരുന്നില്ല.സ്കൂൾഫൈനൽ വിമോചനസമരം,ആവേശംതുളുമ്പുന്ന ടീനേജുപ്രായം !സമരവീര്യം ഉൾക്കൊണ്ട് ഒരണസമരത്തിനു ആലപ്പുഴക്ക് പോയി കൂട്ടുകാരോടൊപ്പം .തിരിച്ചു വീണ്ടും സ്‌കൂളിലെത്തിയപ്പം സൂര്യൻ പടിഞ്ഞാറുതാണ് ആകാശമിരുണ്ടു .അമ്പിളിക്കീറിന്റെ അൽപ്പം പ്രഭമാത്രം ഇടക്കിടെ ഒളിഞ്ഞും തെളിഞ്ഞും മാത്രം .അതുതന്നെ ചന്ദ്രകല ഇടക്കിടെ മേഘകീറുകളിലോളിക്കും.സൈക്കളും കഷ്ട്ടിച്ചു കാളവണ്ടിയും പോകുന്ന ഗ്രാമീണ പാതയിലൂടെ വേണം വീട്ടിലെത്താൻ .ഇടക്കിടെ കൈതകാടുകളും, പനകളും ,പലമരങ്ങളും നിറഞ്ഞ ഉടുവഴികൂടെ വേണം വീട്ടിലെത്താൻ .

പോരാഞ്ഞു അതൊരു വെള്ളിയാഴ്ചയും !വീട്ടിലെത്താതിരിക്കാൻ പറ്റില്ലല്ലോ .വീട്ടിൽ അന്വേഷണം തുടങ്ങികാണാം.ആരോടും പറയാതെ ആവേശംകേറി ആലപ്പഴക്കു പോയതാ,അന്നത്തെ ടീനെജു തിളക്കത്തിൽ . സകല പുണ്യന്മാരേയും വിളിച്ചു വീട്ടിലേക്കു നടന്നു .കൈതക്കാട്ടിന്നൊക്കെ മൂർഖൻ പാമ്പിനെത്തതെന്നു അക്കാലത്തു പറഞ്ഞോണ്ടിരുന്ന കപ്പകട്ടിന്റെയൊക്കെ ഗന്ധം .മുക്കാലു മുറിഞ്ഞ അമ്പിളിക്കിറിന്റെ വിളറിയ വെളിച്ചത്തുവേണം നടക്കാൻ .നിലത്തു ഇഴജന്തുക്കൾ ഒണ്ടോന്നു നോക്കണം ,മുകളിൽ പനയിലും പാല മരത്തിലും യക്ഷികൾ ഉണ്ടാകുമോ എന്ന ഭയവും !എങ്ങനാ മരണം?പാമ്പു കടിച്ചോ,യക്ഷി പിടിച്ചോ!അതും അകാലത്തിൽ മരണം ,ഒരു പെണ്ണുപോലും കെട്ടാതെ!എന്തൊരു ക്രൂര പരീക്ഷണം ! നടന്നു നടന്നു ഭാഗ്യവശാൽ വീടിനപ്പുറത്തെ പേർ ഷ്യേപോയ കുഞ്ഞാണ്ടിചേട്ടന്റെ ഒഴിഞ്ഞ വീടിന്റെ പടിക്കലെത്തിയപ്പം അന്തംവിട്ടുപോയി !

കുഞ്ഞാണ്ടി ചേട്ടന്റെ മുറ്റത്ത് , വിളറിയ നിലാവിൽ നല്കുന്നു , യക്ഷി! ചുവന്ന തുണിയിട്ടു തല വഴങ്ങാരംമൂടിയ യക്ഷി , കാല് നിലത്തു മുട്ടിയിട്ടില്ല ! നാവെറങ്ങിപോയി,ശബ്‌ദംനിലച്ചുപോയി ,വിറച്ചു വിറങ്ങലിച്ചു.എന്റെ രക്തം കുടിച്ചു ഇവൾ ആറ്റിലെന്നെഎറിയും! അയ്യോ !രക്ഷിക്കണേ ,ഓടിവരണേ! എന്ന്കക്രോശിക്കും മുൻപ് , തലയിലെ തുണിമാറ്റി കമലാക്ഷൻ, തോളത്തു കട്ട വാഴകുലേം പേറി , എന്റടുത്തേക്കു ഓടിവന്നു അടക്കം പറഞ്ഞു - കുഞ്ഞുമോനെ ,ഏതു ഞാനാ ,ഒച്ചയുണ്ടാക്കി ആളെ ഇളക്കരുതേ ! വാഴക്കുല തോളെവെച്ച യക്ഷി!

എന്റെ വെ റെയൽപോയി ,പകരംപകരം ഊറിച്ചിരിച്ചു ! അപ്പോൾ കമലാക്ഷൻ കുമ്പസാരിച്ചു - കുഞ്ഞേ,ഏതു എന്റെ വട്ടച്ചെലവിനൊള്ള കാശാ ,പണിക്കൂലി മുഴുവൻ വീട്ടി കൊടുക്കണം അല്ലതെങ്ങനാ ചെലവ് കഴീന്നെ ,അച്ഛൻ തെങ്ങേന്നു വീണേപ്പിന്നെ ഇരുപ്പാ ,അമ്മക്കോട്ടു മേലാ !



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code