Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോർത്ത് ടെക്സസ് മലയാളി പോസ്റ്റ്ൽ ജീവനക്കാരുടെ പ്രഥമ പിക്നിക് അവിസ്മരണീയമായി   - പി പി ചെറിയാൻ

Picture

ഡാളാസ്:അമേരിക്കയിലെ നോർത്ത് ടെക്സസ് ഡാളാസ് കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാരുടെ പ്രഥമ പിക്നിക് അവിസ്മരണീയ അനുഭവമായി .ഒക്ടോബർ മാസം 14 തിങ്കളാഴ്ച 10 മണിക്ക് കോപ്പൽ ആൻഡ്രൂ ബ്രൗൺ പാർക്കിൽ നടന്ന പിക്നിക് കോപ്പൽ സിറ്റി കൌൺസിൽ മെമ്പർ ശ്രീ ബിജു മാത്യൂ ഉൽഘാടനം നിർവഹിച്ചു. ഉൽഘാടന പ്രസംഗത്തിൽ ബിജു മാത്യൂ മലയാളികളുടെ ഈ കൂട്ടായ്‌മയെ അനുമോദിക്കുകയും കുട്ടായ്‌മയുടേ വിവിധ പ്രവർത്തനങ്ങെളെ പ്രശംസിക്കുകയും ചെയ്തു.

ഗ്രഹാതുരുത്തം ഉണർത്തുന്ന മലയാളികളുടെ ഇഷ്ട വിഭവങ്ങൾ ആയ കപ്പപ്ഴുക്ക്, കട്ടൻകാപ്പി, കൊഴുക്കട്ട, പരിപ്പുവട, സംഭാരം, അതോടൊപ്പം ബർഗർ, BBQ ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ ആസ്വാദപ്രദമായിരുന്നു. ബല്യകാല സ്മരണകൾ ഉണർത്തുന്ന വിവിധഇനം കലാ കായിക വിനോദങ്ങൾ സംഗീത സാന്ദ്രമായ അന്തരിഷത്തിൽ നടത്തപെടുകയുണ്ടായി. ഈ വിനോദ പരിപാടികൾക് അബി തോമസ് , ജോയ് വർക്കി , സുനിൽ സോഫിയ തുടങ്ങിയവർ നേതൃത്വം നൽകി.

ആവേശകരമായ വടംവലിക്കു ശേഷം സ്വാദഷ്ഠമായ അടപ്രഥമൻ ആസ്വദിച്ചു 4 മണിയോടെ പിക്നിക് അവസാനിച്ചു. കോവിഡ് കാലയളവിൽ രൂപകൊണ്ട കോപ്പൽ പോസ്റ്റർ ജീവനക്കാരുടെ ഒരു കുട്ടയ്മയാണ് ഇ പിക്നിക് സംഘടിപ്പിച്ചത്. ഒരേ സ്ഥാപനത്തിൽ ജോലിചയ്യുന്നവരും വിരമിച്ചവരും ആയ 150 ഓളം മലയാളികൾ ഈ കൂട്ടായ്മയിൽ ഉണ്ട്. പോസ്റ്റൽ ജീവനക്കാരുടെ ഈ കൂട്ടായ്മക്കു റോയ് ജോൺ , തോമസ് തൈമുറിയിൽ എന്നിവരാണ് നേതൃത്വം നൽകിയതു.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code