Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന കേരളാ കൺവെൻഷൻ : ചാണ്ടി ഉമ്മൻ എം എൽ എയുമായി ഫൊക്കാന നേതാക്കൾ ചർച്ച നടത്തി

Picture

ഫൊക്കാന നാഷണൽ കമ്മറ്റി കേരളത്തിൽ നടത്തി വരാറുള്ള കേരളാ കൺവെൻഷൻ ഇത്തവണ 2025 ജൂലൈ / ഓഗസ്റ്റ് മാസത്തിൽ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത് .

കൺവെൻഷന്റെ നടത്തിപ്പിനെകുറിച്ച് ഫൊക്കാന എസിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് ‌ നായർ , മുൻ റീജിണൽ വൈസ് പ്രസിഡന്റുമാരായ ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ , ടോമി അമ്പേനാട്ട് തുടങ്ങിയവർ യുവ എം എൽ എ ആയ ചാണ്ടി ഉമ്മനുമായി ചർച്ച നടത്തി . കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി പൂർണമായും സഹകരിക്കാമെന്ന് ചാണ്ടി ഉമ്മൻ എം എൽ എ അറിയിച്ചു.

ഇത്തവണത്തെ കൺവെൻഷൻ കോട്ടയത്ത് വച്ച് നടത്തുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . ഫൊക്കാന അടുത്ത രണ്ടു വർഷം അമേരിക്കയിലും കേരളത്തിലും നടത്താൻ ഉദ്ദ്യേശിക്കുന്ന പരിപാടികളെക്കുറിച്ചു നേതാക്കൾ എം എൽ എ യുമായി ദീർഘമായി സംസാരിച്ചു .

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിനുവേണ്ടി പ്രവാസി മലയാളികൾ ഫൊക്കാന യുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ എന്നും കേരളീയർ ആദരവോടുകൂടിയാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു . ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുമായും നേരത്തെ അദ്ദേഹം സംസാരിച്ചിരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code