കാലം മാറി കോലം മാറി
കാനഡയുടെ രൂപം മാറി
മലയാളി കുടിയേറ്റം
മാറ്റി മറിച്ചീ കൾച്ചറിനെ !
മൾട്ടീകൾച്ചർ അടിച്ചുമാറ്റി
കേരളകൾച്ചർ തിരുകികേറ്റി
ഒന്നിനുമൊരു ചിട്ടയുമില്ല
തോന്നിയപോലൊരു
ജീവിതശൈലിയിൽ
മാറ്റിമറിച്ചു ജീവിതമാകെ !
കിട്ടിയ സ്വാതന്ത്യത്തിൻ
പെട്ടിയഴിച്ചാറാടി
പാർക്കിൽ പട്ടയടിച്ചു
കുഴഞ്ഞുനടന്നു
മൂത്രമൊഴിച്ചു
തെരുവിൽ നിന്ന്
ബീച്ചുകളിൽ മലമൂത്രാദി
വിസർജ്ജനമായി!
ബഹളം വെച്ചു നടന്നു
ബഹുജന മദ്ധ്യത്തിൽ
അപമര്യദയോടങ്ങു
കൂകിവിളിച്ചു വിളയാടി!
മുക്കിനു മുക്കിനു സമാജങ്ങൾ
ആഘോഷ പെരുമഴയെങ്ങും
ഓണാഘോഷ ത്രില്ലിൽ
ഓണത്തല്ലിൻ പൊടിപൂരം
കണ്ടോടാ ഞങ്ങടെ കൾച്ചർ
എന്നൊരു ബോർഡും കാട്ടി !
എന്തിനുപറയട്ടിവിടെ വിശേഷം
സായിപ്പിൻ ക്ഷമയറ്റു
വേണ്ടേ വേണ്ടീകൂട്ടരെ
ഇനിയങ്ങോട്ടിങ്ങനെ
ഇമിഗ്രേഷന്റെ ചട്ടം മാറ്റി
മാന്യന്മാരെ മാത്രം
മതിയെന്നായീ സർക്കാർ!
Comments