Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൊന്നമ്മ സ്മാരക വേദിയിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള പിറവി ആഘോഷം നവംബർ 9ന്   - പി.ഡി ജോർജ് നടവയൽ

Picture

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന കേരള ദിനാഘോഷം നവംബർ 9, ശനിയാഴ്ച്ച വൈകുന്നേരം 4 മുതൽ 8 വരെ ഫിലഡൽഫിയയിൽ. നോർത്തീസ്റ്റ് ഫീൽഡൽഫിയയിലെ, ക്രൂസ്സ് ടൗണിലുള്ള. മയൂരാ ഹാളിൽ, പൊതു സമ്മേളനവും മുഖ്യ ആഘോഷ സാംസ്കാരിക പരിപാടികളും നടക്കും. അറുപത്തിയെട്ടാമത് കേരള പിറവിയാണ് ഈ വർഷത്തേത്.

പ്രശസ്ത മലയാള അഭിനേത്രി, കവിയൂർ പൊന്നമ്മയോടുള്ള ആദരസൂചകമായി, കേരള ദിനാഘോഷ വേദിയ്ക്ക് " കവിയൂർ പൊന്നമ്മ സ്മാരക വേദി" എന്നാണ് പേരിട്ടിരിയ്ക്കുന്നത്. കേരള ദിനാഘോഷ തീം: " ഇതെല്ലാവരുടെയും ബിസിനസ്” (“It is Everyone’s Business) " എന്നാണ്. ഒൻ്റർപ്രണോർ (Entrepreneur) രംഗത്ത് ഔന്ന്യത്യം കാഴ്ച്ച വച്ച്, മലയാളികളുടെ സാമൂഹ്യ- സാംസ്കാരിക പ്രവർത്തനങ്ങളിൽ കലവറയില്ലാതെ സംഭാവനകൾ നൽകുന്ന പ്രഗത്ഭരായ വ്യവസായ പ്രമുഖരുടെ പ്രഭാഷണങ്ങൾ, കേരളാ ഡേ ആഘോഷങ്ങളിലെ മുഖ്യ കാര്യയിനമാണ്. അറ്റേണിജോസഫ് കുന്നേൽ ഉൾപ്പെടെയുള്ള പ്രശസ്തർ വിശിഷ്ടാതിഥികളാകും. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലെ 15 അംഗ സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ പ്രസൻ്റേഷനുകളും അവാഡുകളും, കലാ പരിപാടികളും ആഘോഷങ്ങൾക്ക് ആഴം പകരും. കേരളാ ഡേ ആഘോഷങ്ങളോടനുബന്ധിച്ച് മിനിക്കഥ, മിനിക്കവിത, ചെറു ലേഖനം എന്നി സാഹിത്യ രചനാ മത്സരങ്ങൾ ഇംഗ്ലീഷിൽ, ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾകൾക്കും, മുതിർന്നവർക്കും ഓൻലൈനായി നടത്തുന്നുണ്ട്. സാഹിത്യ വിജയികൾക്കുള്ള അവാഡുകൾ, അംഗസംഘടനകൾ നിർദ്ദേശിയ്ക്കുന്ന സാമൂഹ്യ പ്രവർത്തകർക്കുള്ള അവാഡുകൾ എന്നിവയും ക്രമീകരിക്കുന്നു. മലയാളചലച്ചിത്ര സംഗീത സംവിധാന അവാഡ് ഫെയിം ഷാജീ സുകുമാരൻ്റെ, മയൂരാ റസ്ട്രോൻ്റ് വിളമ്പുന്ന, ഫുൾ കോഴ്സ് ഡിന്നറോടെയാണ് ആഘോഷങ്ങൾ സമാപിക്കുക.

അഭിലാഷ് ജോൺ ( ചെയർമാൻ), ബിനു മാത്യൂ ( സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ(ട്രഷറാർ), ജോർജ് നടവയൽ (കേരളാ ഡേ ചെയർമാൻ), ജോബീ ജോർജ്, വിൻസൻ്റ് ഇമ്മാനുവേൽ, ജോൺ പണിക്കർ, രാജൻ സാമുവേൽ, സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ, സുമോദ് നെല്ലിക്കാല, അലസ്ക് ബാബു, റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസൻ്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, സദാശിവൻ കുഞ്ഞി എന്നിവരുൾപ്പെടുന്ന സംഘാടക സമിതിയാണ് കേരളാ ഡേ ആഘോഷങ്ങൾക്കുള്ളത്.

മലയാളം മാതൃഭാഷ ആയ, കൊച്ചി, മലബാർ, തെക്കൻ കാനറാ, തിരുവിതാംകൂർ എന്നീ നാട്ടു ദേശങ്ങളെ 1956 നവംബർ 1ന് ഒരുമിപ്പിച്ച് കേരള സംസ്ഥാനം രൂപം കൊടുത്തതിൻ്റെയും, തുടർന്ന് ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലേയ്ക്ക് മലയാളമക്കൾ വ്യാപിച്ചതിൻ്റെയും, സമകാലീന പ്രാധാന്യ പ്രസക്തികളെ, ലോക മലയാളികളുടെ കാഴ്ച്ചപ്പാടിൽ നോക്കിക്കാണുന്നതിനും, വരും തലമുറകൾക്ക് കേരള സംസ്കൃതിയുടെ ഗുണാത്മക മുഖങ്ങൾ (positive aspects) പരിച യപ്പെടുത്തുന്നതിനുമാണ്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിനം ആഘോഷിയ്ക്കുന്നത്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code