Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫ്രറൻസ് ബിഷപ് ഡോ. മാർ പൗലോസ് ഉത്ഘാടനം ചെയ്തു   - ഷാജി രാമപുരം

Picture

ഡാലസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോൺഫ്രറൻസ് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്തു.

ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിന്റെ ഇവന്റ് സെന്ററിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തുടക്കം കുറിച്ച ഉത്ഘാടന ചടങ്ങിൽ വിശ്വാസത്തിന്റെ പൈതൃകം നൽകി തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രാധാന്യമേറിയതാണന്ന് ബിഷപ് ഡോ.മാർ പൗലോസ് സൂചിപ്പിച്ചു.

ചടങ്ങിൽ വെരി റവ. ഡോ. ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ. സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കോൺഫ്രറൻസ് പ്രസിഡന്റ്‌ റവ. അലക്സ്‌ യോഹന്നാൻ സ്വാഗതവും, കോൺഫ്രറൻസ് ജനറൽ കൺവീനർ ജോബി ജോൺ നന്ദിയും അറിയിച്ചു.

കോൺഫ്രറൻസിന് ബാംഗ്ളൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ഡയറക്ടറും, വികാരി ജനറാളും ആയ റവ.ഡോ.ശ്യാം പി. തോമസ് മുഖ്യ നേതൃത്വവും, വിവിധ സെഷനുകളിൽ റവ.ജോസഫ് ജോൺ, റവ.എബ്രഹാം കുരുവിള, റവ. എബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ. ഏബൽ മാത്യു, സിസിൽ ചെറിയാൻ സിപിഎ, ദിലീപ് ജേക്കബ്, ജോതം സൈമൺ എന്നിവർ നേതൃത്വം നൽകും.

കോൺഫ്രൻസിനോട് അനുബന്ധിച്ച് വിശ്വാസ തികവുള്ള ഭാവി (Mould - Fashioning A Faith Full Future) എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് മാർത്തോമ്മാ യുവജനസഖ്യം ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് അവതരിപ്പിച്ച സ്കിറ്റ് , ഗായക സംഘംത്തിന്റെ തീം സോങ് എന്നിവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ നിന്നായി ഏകദേശം 400 ൽ പരം യുവജനസഖ്യാംഗങ്ങളും, അനേക വൈദീകരും പങ്കെടുക്കുന്ന കോൺഫ്രറൻസ് ഞായറാഴ്ച ആരാധനയോടും, വിശുദ്ധ കുർബ്ബാന ശുശ്രുഷയോടും കൂടെ പര്യവസാനിക്കും.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code