Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സഹോദരൻ - ഉദ്ഘാടനം സെപ്റ്റം: 27ന്‌, ദുരിതബാധിതരെ സഹായിക്കാൻ ഒരു പുതിയ സംരംഭം   - പി.പി ചെറിയാൻ

Picture

സാൻഫ്രാൻസിസ്കോ:നോർത്ത് വെസ്റ്റ് &സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ അമേരിക്ക ആഫ്രിക്ക ഇന്ത്യ മുതലായ രാജ്യങ്ങളിലെ അധസ്ഥിതരുടെ ഉന്നമനത്തിനായുള്ള ഹൃദയംഗമമായ പ്രതിബദ്ധതയോടെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ സഹോദരൻ ഇൻക് എന്ന പേരിൽ ഒരു സംരംഭം ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാഭ്യാസ സഹായത്തിനായി ഫണ്ട് ശേഖരിക്കുക ,ഭവനം ഇല്ലാത്തവർക്ക് വീട് വച്ചു നൽകുക, പാവപ്പെട്ടവരെ ആരോഗ്യപരിപാലനത്തിൽ സഹായിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത് .

സാൻഫ്രാൻസിസ്കോയിലെ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ദ്വ് തീയൻ കത്തോലിക്കാ ബാവ കാർമികത്വത്തിലാണ് ഉദ്ഘാടന പരിപാടി .ഡോ:തോമസ് മാർ ഇവനിയോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കും

ക്രിസ്തുവിൻറെ സ്നേഹത്തിൽ അടിയുറച്ച് അനുകമ്പയുടെയും കാരുണ്യത്തെയും സത്തയാണ് സഹോദരൻ inc ഉൾക്കൊള്ളുന്നത് കമ്മ്യൂണിറ്റി സേവനങ്ങളിൽ തൽപരരായ സാമാന ചിന്താഗതിക്കാരായ വ്യക്തികളുടെ ഒരു ഒത്തുചേരൽ ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .വെരി റവ രാജു ഡാനിയൽ കോർഎപ്പിസ്കോപ്പ ,റവ ഫാദർ റ്റെജി എബ്രഹാം,റവ ഫാദർ മാത്യു തോമസ് എന്നിവരുടെ സാന്നിധ്യം ഈ ഉദ്യമത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത ഈ ദൗത്യം വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ആത്മാവിനെ ഉൾക്കൊള്ളാൻ നമുക്ക് ഒരുമിക്കാം

കൂടുതൽ വിവരങ്ങൾ EMail :contact@sahodharan.org വെരി റവ രാജു ഡാനിയൽ കോർഎപ്പിസ്കോപ്പ :2144766584, എബ്രഹാം ചിറക്കൽ: 3092693247, ജോബി ജോൺ :2013210045 ബിനുലാൽ :2816820309, ലിൻസ് പീറ്റർ ഫിലിപ്പ് :9168069235

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code