Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മർത്തമറിയം വനിതാ സമാജം വാർഷിക കോൺഫറൻസ് റെജിസ്ട്രേഷൻ പൂർത്തീകരിച്ചു   - ഏലിയാമ്മ പുന്നൂസ്

Picture

ചിക്കാഗോ: മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മർത്ത മറിയം വനിതാ സമാജം വാർഷിക കോൺഫറൻസ് 2024 ന്റെ റെജിസ്ട്രേഷൻ സെപ്റ്റംബർ 15 നു പൂർത്തീകരിച്ചു. ഭദ്രാസനത്തിലുള്ള എല്ലാ റീജിയനുകളിൽ നിന്നും സമാജ അംഗങ്ങൾ ഈ കോൺഫെറെൻസിൽ സംബന്ധിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്

2024 ഓക്ടോബർ 3 വ്യാഴാഴ്ച മുതൽ ഓക്ടോബർ 5 ശനിയാഴ്ച വരെ ചിക്കാഗോയിലെ എൽമ്ഹ്ര്സ്റ്റിലുള്ള സെയിന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ നടക്കുന്ന കോൺഫെറെൻസിൽ ചിക്കാഗോ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും, ഭദ്രാസനത്തിന്റെ മറ്റു റീജിയണനുകളിൽ ഉള്ള ദേവാലയങ്ങളിൽ നിന്നുമായി നാനൂറോളം വനിതകൾ പങ്കെടുക്കും.

"GLORIFICATION -THROUGH WITNESSING'' 1 Corinthians 9:16, “ദൈവ മഹത്ത്വം സുവിശേഷത്തിന്റെ സാക്ഷ്യത്തിലൂടെ '‘ എന്ന ഈ വർഷത്തെ കോൺഫറൻസ് ആപ്ത വാക്യത്തെ അടിസ്ഥാനമാക്കി, സുവിശേഷ പ്രാസംഗികനും, വേദപുസ്തക പണ്ഡിതനുമായ,മെഡിക്കൽ ഡയറക്ടർ Dr. Vino John Daniel മുഖ്യ സന്ദേശം നൽകും. കൂടാതെ മുഖ്യ അതിഥികൾ ആയി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ H.G. Dr. Thomas Mar Ivanios, അഹമ്മദാബാദ് ,ഭദ്രാസനാധിപനായ H.G. Dr. Geevarghese Mar Theophilos, എന്നീ പിതാക്കന്മാരും ഈ കോൺഫെറെൻസിൽ പങ്കു ചേരും. ആത്മീയ ജീവിതത്തിനു പ്രചോദനം ഏകുന്ന വിവിധ സെഷെനുകളും ഈ കോൺഫെറെൻസിൽ ക്രമീകരിച്ചിട്ടുണ്ട്.

കോൺഫെറെൻസിന്റെ വിജയകരമായ നടത്തിപ്പിനായി Rev. Fr. Ham Joseph (Conference Director ) Mrs. Gigi K Simon (Convenor ) Rev.Fr. Dr. Issac B Prakash (Vice-President MMVS) Mrs. Sunu Joy (General Secretary) Mrs. Lini Sankarathil (Treasurer) എന്നിവരുടെ നേതൃത്ത്തിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തുവരുന്നു. കൂടാതെ ചിക്കാഗോയിലുള്ള എല്ലാ വൈദികരുടെയും നേതൃത്ത്തിൽ വിവിധ കമ്മിറ്റകൾ ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. Rev. Fr. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽചിക്കാഗോ ഓർത്തഡോൿസ് കൊയർ ഗാന ശുശ്രുഷകൾ നിർവഹിക്കും. ഈ കോൺഫെറെൻസിൽ വളരെ ആകർഷണീയങ്ങളായ സമ്മാനങ്ങൾ നൽകിക്കൊണ്ട് raffle draw നടത്തുന്നതിനായി ക്രമീകരിച്ചിരിക്കുന്നു

കോൺഫറൻസ് കമ്മിറ്റിക്കു വേണ്ടി ഏലിയാമ്മ പുന്നൂസ്

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code