ചിക്കാഗോയിലെ പുരോഗമന രാഷ്ട്രീയ സാംസ്കാരിക സംഘടന, കേരള കൾച്ചറൽ സെന്റർ, സഖാവ് സീതാറാം യച്ചൂരി അനുസ്മരണവും , നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ സെമിറും നടത്തി.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മശക്തികളായ മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കുവാൻ തന്റെ വിദ്യാർഥികാലം തൊട്ട് ജീവിതാവസാനം വരെ പോരാടിയ ഇന്ത്യയുടെ വിപ്ലവ നായകൻ അന്തരിച്ച ശ്രീ സീതാറാം യെച്ചൂരിയുടെ ജീവിത പോരാട്ട സമരങ്ങൾ ചിക്കാഗോയിൽ കേരള കൾച്ചറൽ സെന്റർ ഓഫ് ചിക്കാഗോ അനുസ്മരിച്ചു.
സെപ്റ്റംബർ മാസം പതിനേഴാം തീയതി വൈകിട്ട് എട്ടുമണിക്ക് കനായ പാരിഷ് ഹോളിൽ വെച്ചു കൂടിയ അനുസ്മരണ സമ്മേളനം കേരള കൾച്ചറൽ സെന്റർ പ്രസിഡന്റ് ശ്രീ ബിജോയ് കാപ്പൻ അധ്യക്ഷത വഹിച്ചു. ശ്രീ റോയി മുളകുന്നം മുഖ്യ അതിഥിയെ സമ്മേളനത്തിന് പരിചയപ്പെടുത്തി. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയും, ചിന്തകനും വാഗ്മിയും ആയ ശ്രീ ബിനോയ് വിശ്വം നമ്മെ വിട്ടുപിരിഞ്ഞ വിട്ടുപിരിഞ്ഞ ശ്രീ സീതാറാം യെച്ചൂരിയും ആയി ചേർന്നുള്ള പ്രവർത്തന അനുഭവങ്ങൾ സമ്മേളനത്തിൽ പങ്കുവെച്ചു. ഇന്ത്യയുടെ മതേതരത്വവും, ജനാധിപത്യവും മനുഷ്യത്വവും മാനവികതയും അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഒക്കെ സീതാറാം ഒരു പോരാട്ടമായി മുന്നിൽ നിന്നിട്ടുണ്ട്, അത്തരത്തിൽ കാലഘട്ടത്തിന് ആവശ്യമായ മതേതരത്വ മൂല്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് മറ്റ് മതേതര പാർട്ടികളുമായി കൈകൊടുത്ത മുന്നോട്ടു പോകുവാൻ ശ്രീ സീതാറാം യെച്ചൂരി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു,
അത്തരം ചിന്തകൾ നമ്മൾ ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ട് അതുൾക്കൊണ്ടുകൊണ്ട് നമ്മൾ ആയിരിക്കുന്ന ഇടങ്ങളിൽ പ്രവർത്തിക്കുവാൻ ശ്രീ ബിനോയി വിഷം അനുസ്മരണ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സഖാവിനെയാണ് തനിക്ക് നഷ്ടമായതെന്നും ആ സഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ചു കൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ചിക്കാഗോയിലെ വിവിധ രാഷ്ട്രീയ കൂട്ടായ്മകളെ പ്രതിനിധീകരിച്ചുകൊണ്ട്, ശ്രീ പീറ്റർകുളങ്ങര, ശ്രീമതി രതീദേവി, ശ്രീ സാം ജോർജ്, ശ്രീ ജയ്ബു കുളങ്ങര, ശ്രീ സതീശൻ നായർ, ശ്രീ സണ്ണി വള്ളിക്കുളം എന്നിവർ അനുസ്മരണാ പ്രസംഗങ്ങൾ നടത്തി. ശ്രീമതി ബിൻസി തോമസ് സ്വാഗതവും, ശ്രീലജി പട്ടരു മഠത്തിൽ നന്ദിയും പ്രകാശിപ്പിച്ച സമ്മേളനത്തിൽ എം സി യായി ഐപ്പ് വർഗ്ഗീസ് യോഗം നിയന്ത്രിച്ചു. കേരള കൾച്ചറൽ സെന്റർ സെക്രട്ടറി ശ്രീ ജോൺ പട്ടപ്പതി, ശ്രീ സിബി കദളിമറ്റം എന്നിവർ അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നൽകി.
അനുസ്മരണ സമ്മേളനത്തിനോട് ചേർന്ന് " നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക്" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാറിൽ ശ്രീ ബിനോയി വിശ്വം മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി എബി സുരേഷ് മോഡറേറ്ററായി നടത്തിയ പൊതു ചർച്ചയിൽ കേരളത്തിന്റെ വികസനത്തെ പറ്റിയുള്ള ആശങ്കകളും നേട്ടങ്ങളും പങ്കെടുത്തവർ പങ്കുവെച്ചു. വ്യവസായ മേഖലയിൽ ഉൾപ്പെടെ കേരളം മുന്നോട്ടു കുതിക്കുകയാണെന്നും, അതി ദരിദ്രരെ കണ്ടെത്തി അത് നിർമാർജനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, അങ്ങനെ സമസ്ത മേഖലകളിലും ബഹുജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ഇടതുപക്ഷ ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു എന്നും മറുപടി പ്രസംഗത്തിൽ ശ്രീ ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. എല്ലാ പ്രവാസികളുടെയും , കുടുംബത്തിന്റെയും ആത്മാർത്ഥമായ സഹകരണം കേരളത്തിന്റെ സമസ്ത മേഖലയുടെയും വികസനത്തിന് അദ്ദേഹം അഭ്യർത്ഥിച്ചു.
Comments