ഷിക്കാഗോ: കെ.പി.സി.സി. സെക്രട്ടറിയും, ഓണാട്ടുകര കോക്കനട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കറ്റാനം ഷാജിക്ക് ഷിക്കാഗോയിലെ കോണ്‍ഗ്രസ് അനുഭാവികളുടെയും, ഓഐസിസി യുടെ നേതൃത്വത്തിലും മൗണ്ട് പ്രൊസപ്കറ്റസിലുള്ള തിലക് റെസ്റ്റോറന്റില്‍ വച്ച് ഒക്ടോബര്‍ 5ന് 12.30ന് വമ്പിച്ച സ്വീകരണം നല്‍കുന്നു. ഈ സമ്മേളനത്തിലേക്ക് ഷിക്കാഗോയിലുള്ള എല്ലാ മലയാളി കളേയും ക്ഷണിക്കുന്നതായി ഓഐസിസി നാഷ്ണല്‍ വൈസ് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഓഐസിസി ഷിക്കാഗോയുടെ പ്രസിഡന്റ് ലുയി ഷിക്കാഗോ, ഓഐസിസി മിഡ് വെസ്റ്റ് ചെയര്‍മാന്‍ ഡോ.സാല്‍ബി പോള്‍ ചെന്നോത്ത്, ഓഐസിസി ഷിക്കാഗോ ട്രഷറാര്‍ രാജന്‍ തോമസ്, സെക്രട്ടറി ഡിനു പാലക്കത്തടം എന്നിവരും മറ്റു കമ്മറ്റി അംഗങ്ങളും അറിയിച്ചു.
സെപ്റ്റംബര്‍ 23ന് ന്യൂയോര്‍ക്കില്‍ എത്തുന്ന കറ്റാനം ഷാജിക്ക് ഓഐസി വൈസ് പ്രസിഡന്റ് ചാരുമൂട് ജോസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നുണ്ട്. അതിനുശേഷം ഫിലാഡല്‍ഫിയ, ഫ്‌ളോറിഡ, ഡാളസ്, ഹൂസ്റ്റണ്‍,എന്നീ സ്ഥലങ്ങളിലും വിവിധ കോണ്‍ഗ്രസ് അനുഭാവികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
Comments