ഇക്കൊല്ലമോണത്തിനു
പുലിയിറങ്ങില്ല
ചുരൽമലയിലെ
ഉരുൾപൊട്ടൽകൊണ്ട്!
ഇക്കൊല്ലമോണത്തിനു
സിനിമയിറങ്ങില്ല
സ്ത്രീപീഠനത്തിൻറ
കഥകൾ കൊണ്ട്!
മാവേലി വരില്ല
കേരളത്തിൽ
മാമാങ്കമില്ലവിടെ
ഇക്കൊല്ലത്തിൽ!
അത്തപ്പൂവിടില്ല
തുമ്പിതുള്ളലില്ല
തിരുവാതിരയില്ല
തിരുവോണവുമില്ല!
ഇക്കൊല്ലമോണം
ബാറിൽ നടക്കും
മാലേിമാരെഴുന്നള്ളും
തുമ്പിതുള്ളാനായ്!
ബാറിൽ തിരുവാതിര
ആടും പഞ്ചനക്ഷത്ര
ബാറിൽ,വിസ്കിയും
ബ്രാൻഡിയും നൃത്തമാടും!
ഷാപ്പകളൊക്കെ തുറുന്നു
തിക്കി തിരക്കും,
പട്ടചാരായ
ഷാപ്പുകളൊക്കെ!
മാവേലിമാരൊക്ക
കുഴഞ്ഞുവീഴും
നാവിൾ പുഴുത്ത
തെറിപറഞ്ഞ്!
ബിവറേജിലൊക്കെ
നീണ്ടനിരയായ്
മാവേലിമാർ പൊരി
വെയിലിൽ നിരക്കും
പുസായൊരൊക്കെ
വീട്ടിൽ തിരുവാതിര
ആടിപുലമ്പും,
മാവേലി,പോടാ,പുല്ലെന്ന്!
Comments