റോക്‌ലാൻഡ് : പരിശുദ്ധ കന്യാമറിത്തിന്റെ നാമധെയത്തിൽ ഉള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരി: കന്യാമറിയത്തിന്റെ തിരുന്നാൾ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ റോക്‌ലാൻഡ് സെൻറ് മേരീസ് ക്നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .
ഇക്കുറി 84 ഇടവക അംഗങ്ങൾ പ്രെസുദേന്തിമാരായി തിരുന്നാൾ ഏറ്റു നടത്തുന്നു.ഇടവക വികാരി ബഹു റവ . ഫാ .ഡോക്ടർ . ബിബി തറയിൽ കൂടെ ട്രസ്റ്റീ മാരായ സിബി മണലേൽ,, ജിമ്മി പുളിയനാൽ,ജസ്റ്റിൻ ചാമക്കാല എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു ..
സെപ്. ഒന്നിന് കുട്ടികളുടെ ആദ്യ കുർബാനയോടെ തിരുന്നാൾ കർമ്മങ്ങൾ ആരംഭിച്ചു ..സെപ്. 2 മുതൽ 5 വരെ (തിങ്കൾ -വ്യാഴം )വൈകിട്ട് 7 മണിക് വിശുദ്ധ കുർബാനയും ലദീഞ്ഞും ആരാധനയും ഉണ്ടായിരിക്കും .
സെപ്.6 വെള്ളിയാഴ്ച 6 .45 പിഎം ന് ബഹു റവ . ഫാ .ഡോക്ടർ . ബിബി തറയിൽ (ഇടവക വികാരി )കാർമികത്വത്തിൽ തിരുനാളിന്റെ കോടി ഉയർത്തും തുടർന്ന് വി .കുർബാന (ഇംഗ്ലീഷ് ) ഉണ്ടായിരിക്കും ,,
സെപ് 7 ശനിയാഴ്ച 4 .30പിഎം ന് സെമിത്തേരി സന്ദർശനവും തുടർന്ന് 5 മണിക് റവ .ഫാ സ്റ്റീഫൻ കണിപ്പള്ളി (വികാരി സീറോ മലബാർ ചർച്ച റോക്‌ലാൻഡ്))കാർമികത്വത്തിൽ വി .കുർബാനയും തുടർന്ന് ഇടവക പാരിഷ് ഡേയും കാർണിവലും ഉണ്ടായിരിക്കും .
സെപ് 8ന് 4 .45 പിഎം നു ആഘോഷമായ തിരുന്നാൾ ലതിഞ്ഞും വി . കുർബാനയും ബഹു .റവ .ഫാ സജി പിണർകയിൽ ( സെന്റ് ജൂഡ് ക്നാനായ പള്ളി മിയാമി)കാർമികത്വത്തിൽ നടക്കും .. തുടർന്ന് തിരുന്നാൾ സന്ദേശം നൽകുന്നത് ബഹു . റവ.ഫാ. ലിജോ കൊച്ചുപറമ്പിൽ (ക്രൈസ്റ്റ് കിംഗ് ക്നാനായ ചർച്ച ന്യൂജേഴ്‌സി )ആയിരിക്കും ..തുടർന്ന് ബഹു .റവ . ഫാ മാത്യു മേലേടത്തിന്റെ (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോനാ ചർച്ച ക്യുൻസ് ) നേതൃത്വത്തിൽ ഫിലാഡെല്ഫിയിൽ നിന്നുള്ള ചെണ്ട മേളത്തിന്റെ താള കൊഴുപ്പിൽ ആഘോഷമായ തിരുന്നാൾ പ്രോസെഷനും തുടന്ന് വി .കുർബാനയുടെ ആശിർവാദവും നടക്കും തുടന്ന് സ്നേഹവിരുന്നാടെ തിരുന്നാൾ സമാപിക്കും ..
Comments