ചൂരല്‍മലയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാജ്ഞലികള്‍! (ജോണ്‍ ഇളമത)
ഉരുള്‍പൊട്ടി
ഇരുളില്‍ പൊലിഞ്ഞു
മലയുടെ മക്കള്‍ക്കു
കണ്ണീര്‍ പ്രവാഹം!
മണ്ണില്‍ പൊതിഞ്ഞു
മലയുടെ അടിയില്‍
ജീവന്‍ പൊലിഞ്ഞവര്‍ക്ക്
ആദരാജ്‌ലികള്‍!
ആരാണീ ദു:ഖംവിതച്ചത്
നാം തന്നെയെന്നോര്‍ക്ക!
ആരാണ് മരിച്ചത്,
പട്ടിണിപാവങ്ങളെന്നോര്‍ക്ക!
കാടൊക്കെ വെട്ടി
വ്യക്ഷത്തിന്‍വേരുകള്‍
പാകാത്ത മണ്ണില്‍
പെയ്തമഴ,യക്ഷിയായ്!
വൃക്ഷങ്ങളില്ലാത്ത മലകളില്‍
ലക്ഷങ്ങള്‍ തീര്‍ത്തുറിസോട്ടുകള്‍
ആരാന്റെ കാട്ടിലെ തടി
വെട്ടടാ,വെട്ടെന്നൊരു പ്രമാണം!
ആരാന്റെ കുടിലൊലിച്ചുപോയാ
ആര്‍ക്കന്തു ചേതമെന്നോ!
ദീപസ്തംഭം മഹാശ്ച്ചര്യം
നമ്മുക്കും കിട്ടണം,പണമെന്നപ്രമാണം!
Comments