ചിക്കാഗോ: വാദ്യകുലപതി സര്‍വ്വശ്രീ കലാമണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. അമേരിക്കയിലുടനീളം ശിഷ്യഗണങ്ങളുള്ള ആശാന്‍ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്. ചെണ്ടമേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളില്‍ കഴിവ് തെളിയിച്ച അനുഗ്രഹീത കലാകാരനാണ് ശിവദാസന്‍ ആശാന്‍. ഇന്ത്യന്‍ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സിന്റെ സീനിയര്‍ ഫെല്ലെഷിപ്പ് അടക്കം നിരവധി അവാര്‍ഡുകളും, പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഓംകാരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെണ്ട കളരിയില്‍ പാഞ്ചാരിമേളത്തിന്റെ കാലപ്രമാണങ്ങളിലൂടെയുള്ള ആശാന്റെ അനായാസമായ കൊട്ടിക്കയറ്റങ്ങള്‍ ശിഷ്യര്‍ക്ക് നവ്യമായ പാഠ്യ അനുഭവം പകര്‍ന്നു നല്‍കി. കൂടാതെ ശിഷ്യഗണങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള അനുഭവസമ്പത്തും ആശാന്‍ പങ്കുവെയ്ക്കുകയുണ്ടായി.
ചടങ്ങില്‍ അരവിന്ദ് പിള്ള ആശാനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചിക്കാഗോയില്‍നിന്നും മിനസോട്ടയില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തു. ശിവദാസനെ പരിചയപ്പെടുവാനും ചെണ്ട കളരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ദീപക് നായര്‍ (847 361 4149), മഹേഷ് കൃഷ്ണന്‍ (630 664 7431) എന്നിവരുമായി ബന്ധപ്പെടുക.
Comments