Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലംചെയ്തു

Picture

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) കാലം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ചു ചേർത്തുപിടിച്ച അധ്യക്ഷനായിരുന്നു.

രണ്ട് പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു. ചെറിയ ലോകത്തുനിന്നു വലിയ ആകാശങ്ങള്‍ കീഴടക്കിയാണ് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ വിടവാങ്ങുന്നത്. സഭ പ്രതിസന്ധിയുടെ പാരമ്യത്തിലേറിയപ്പോള്‍ അരമനയുടെ സൗഖ്യത്തിലൊളിക്കാതെ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ ബാവാ വിശ്വാസികളെ നയിച്ചു. ജീവിതം കൊണ്ടും ആശയം കൊണ്ടും പകരംവയ്ക്കാനില്ലാത്ത നേതൃത്വമാണ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാടോടെ യാക്കോബായ സഭയ്ക്ക് നഷ്ടമാകുന്നത്.

1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനനം. 1958 ഒക്‌ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്‌ഠ കാതോലിക്കയായി അഭിഷിക്‌തനായി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code