ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ കുടുംബ നവീകരണ ധ്യാനം നവംബർ 1,2, വെള്ളി,ശനി ദിവസങ്ങളിൽ നടത്തപ്പെടും. ഫാ. ജിബിൽ കുഴിവേലിൽ ധ്യാനത്തിനു നേതൃത്വം നൽകും.
നവംബർ 1 വെള്ളിയാഴ്ച രാവിലെ 8.30 ന് വി. കുർബാനയും ആരാധനയും ആരംഭിക്കും. വൈകുന്നേരം 6 pm ന് വചനപ്രഘോഷണം 7 ന് വി.കുർബ്ബാന തുടർന്ന് 9 വരെ വചനപ്രഘോഷണം. ധ്യാനത്തിന്റെ രണ്ടാം ദിവസമായ നവംബർ 2 സകല മരിച്ച വിശ്വാസികളുടെയും തീരുന്നാൾ ദിവസമായി ആചരിക്കുന്നു.
രാവിലെ 9 ന് സിമിത്തേരിയിൽ പ്രത്യക പ്രാർത്ഥനയും തുടർന്ന് 10 ന് ദൈവാലയത്തിൽ മരിച്ച വിശ്വാസികൾക്കായി വി.കുർബാനയും ഉണ്ടായിരിക്കും. വൈകുന്നേരം 4 pm നു ധ്യാനം സമാപിക്കും. നവംബർ 2 ശനിയാഴ്ച ഹോളി ചൈൽഡ്ഹുഡ് & മിഷൻലീഗ് കുട്ടികൾക്കായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും. പ്രയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ക്രമീകരിക്കുന്നു.
Comments