Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
Recipes
ചിക്കന്‍ 65   - sunil Abraham

ചിക്കന്‍ 65 ഇനി \'നമ്മുടെ അടുക്കളയിലും\'
നോണ്‍ വെജിറ്റേറിയന്‍മാരുടെ ഏറ്റവും പ്രിയപ്പെട്ട ചിക്കന്‍ വിഭവമാണ് ചിക്കന്‍ 65. ഇത് നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.അതെങ്ങനെയാണെന്ന് നോക്കാം.

എല്ലില്ലാത്ത ചിക്കന്‍അരക്കിലോ

മുട്ട1,

അരിപ്പൊടി, മൈദ, കോണ്‍ഫ്‌ളോര്‍2 ഓരോ സ്പൂണ്‍ വീതം

മുളകുപൊടി2 സ്പൂണ്‍

ഗ്രാമ്പൂ2

കറുവാപ്പട്ട

ഏലയ്ക്ക2

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്അര സ്പൂണ്‍

പച്ചമുളക്5

തൈര്2 കപ്പ്

നാരങ്ങാനീര്

ഉപ്പ്

എണ്ണ

മല്ലിയില

സവാള വറുത്തത് (അലങ്കാരത്തിന്)

മുട്ട, ധാന്യ, മസാലപ്പൊടികളെല്ലാം കൂട്ടി യോജിപ്പിക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, എലയ്ക്ക എന്നിവ പൊടിച്ചതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് ഇത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഈ ചിക്കന്‍ കഷ്ണങ്ങള്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരിയെടുക്കണം.

മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് പച്ചമുളക്, തൈര് എന്നിവയും ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്ത് ഇളക്കുക. ഇത് ചിക്കനില്‍ നല്ലപോലെ ചേര്‍ന്നു കഴിയുമ്പോള്‍ വാങ്ങി മല്ലിയിലയും വറുത്തു വച്ചിരിക്കുന്ന സവാളയും ചേര്‍ത്ത് അലങ്കരിക്കാം.

റെഡ് ഫുഡ് കളര്‍ അല്‍പം ഇറച്ചിയില്‍ പുരട്ടി വച്ചാല്‍

ഹോട്ടലുകളിലുള്ള പോലെ നമ്മുടെ ചിക്കന്‍ 65 നും ചുവന്ന കളര്‍ ലഭിക്കും

 
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."