Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
Panoramic Views

ജോയിച്ചന്‍പുതുക്കുളം.കോം വായനക്കാര്‍ പുതിയ ദൃശ്യ വിസ്മയത്തിലേക്ക്.

ഫോട്ടോഗ്രാഫിയിലെ ഏറ്റവും പുതിയ ടെക്‌നോളജി ആയ 360 ഡിഗ്രി വെര്‍ച്വല്‍ടൂര്‍ ഇന്നുമുതല്‍ ജോയിച്ചന്‍പുതുക്കുളം.കോമില്‍ കാണാം കെ.ജെ യേശു ദാസിന്റെ ഫോട്ടോ ബയോഗ്രഫിയിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ, നിരവധി ദേശീയ -അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ് ആണ് ഈ ദൃശ്യവിസ്മയം ഒരുക്കുന്നത്.

കേരളത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട ദേവാലയങ്ങള്‍, ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങള്‍, ടൂറിസം സ്ഥലങ്ങള്‍ കൂടാതെ 20ല്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച്് എടുത്തിട്ടുള്ള വെര്‍ച്വല്‍ ടൂറും ഇനിമുതല്‍ വായനക്കാരെ കാഴ്ചയുടെ പുതിയ ലോകത്തിലേക്ക് നയിക്കും.

ഒരു സ്ഥലത്തിന്റെ എല്ലാ വശവും പ്രേക്ഷകന് ഇഷ്ടമുള്ള രീതിയില്‍ കാണാം എന്നുള്ളതാണ് 360 ഡിഗ്രി ഫോട്ടോഗ്രാഫിയുടെ പ്രത്യേകത. മൗസ് പ്രസ് ചെയ്തു ചിത്രത്തിന്റെ ഏതു വശത്തേക്കും പോകാം. ഇഷ്ടമുള്ള സ്ഥലം സൂം ചെയ്യുന്നതിനു മൗസ് വീല്‍ ഉപയോഗിക്കാം. എല്ലാ ചിത്രത്തിനും അനുയോജ്യമായ മ്യുസിക്കും ഉണ്ടായിരിക്കും. ചിത്രത്തിന്റെ ഇടത്തുവശത്തെ തംപ് ഇമേജില്‍ ക്ലിക്ക് ചെയ്തു പുതിയ വശങ്ങളിലേക്ക് പോകാം.

നിങ്ങള്‍ കാണുന്ന ചിത്രം അപ്പോള്‍ തന്നെ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ കൊടുക്കാനും സാധിക്കും. കൂടാതെ ഈ വെര്‍ച്വല്‍ടൂര്‍ കാണുമ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് മെയില്‍ ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ഫേസ്ബുക്കിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും ഈ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ പറ്റും.

ഈ വെര്‍ച്വല്‍ ടൂര്‍ ഐഫോണിലും ഐപാഡിലും സ്മാര്‍ട്ട് ടിവി യിലും കാണാം എന്ന പ്രത്യേകതയും ഉണ്ട്.

വെര്‍ച്വല്‍ ടൂറില്‍ അദ്യത്തേതു ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹയുടെ നാമത്തിലുള്ള മലയാറ്റൂര്‍ പള്ളി ആണ്. കാണുമ്പോള്‍ മറ്റു ള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

 

1. ആറ്റുകാല്‍ പൊങ്കാല
http://www.p4panorama.com/panos/Attukal_temple/index.html

 

2. Wishing you happy New year.

http://www.p4panorama.com/panos/happynewyear/index.html

 

3. ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹയുടെ നാമത്തിലുള്ള ദേവാലയമാണ് മലയാറ്റൂര്‍ പള്ളി

 മലയാറ്റൂര്‍ പള്ളിയുടെ വെര്‍ച്വല്‍ ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക

 

4. Virtual tour of Explore London

 

  http://www.p4panorama.com/panos/EXPLORE_LONDON/index.html

 

5. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

 http://www.p4panorama.com/panos/Attukal_temple/index.html

 

6. നാലമ്പലം

  http://www.p4panorama.com/panos/Nalambalam/index.html

 

7.AMMA. the malayalam film stars in  one frame

http://www.p4panorama.com/panos/Amma_Generalbody/index.html

8.വേളാങ്കണ്ണി ദേവാലയം

http://www.p4panorama.com/panos/vailankanni/index.html

9. സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്, ഭരണങ്ങാനം

 http://www.p4panorama.com/panos/saintalphonsa/index.html

10. Sri  Kollur  Mookambika Temple

http://www.p4panorama.com/panos/Mookambika/index.html

 

11. ചരിത്രവും വാസ്തുഭംഗിയും ഒരുമിക്കുന്ന മൂന്നു പുരാതന മുസ്‌ലിം പള്ളികള്‍.


പോര്‍ച്ചുഗീസ് ആക്രമണത്തെ അതിജീവിച്ച ചരിത്രമാണ് കോഴിക്കോട് കുറ്റിച്ചിറയതിലെ മിസ്‌കാല്‍ പള്ളിയുടേത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കമാണ് മിസ്‌കാല്‍ പള്ളി തീവെക്കുന്നതുവരെ എത്തിയത്. 1510 ജനവരി മൂന്നിന് (ഹിജ്‌റ 915 റംസാന്‍ 22-ാം തീയതി) ആയിരുന്നു ആ സംഭവം. 


14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കപ്പലുടമയായ നഹൂദമിസ്‌കാല്‍ എന്ന അറബിയാണ് ഈ പള്ളി നിര്‍മിച്ചത്. ഇരുപതിലേറെ ചരക്കുകപ്പലുകള്‍ ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ചരക്കുകള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി നേര്‍ച്ചകള്‍ നേരുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഭക്തനായിരുന്ന നഹൂദയുടെ നേര്‍ച്ചയുടെയും ആഗ്രഹത്തിന്റെയും ഫലമായാണ് കോഴിക്കോട്ട് വലിയൊരു പള്ളി നിലവില്‍ വന്നത്. കേരളീയ വാസ്തുശൈലിയുടെ ഉദാത്ത മാതൃകയാണ് മിസ്‌കാല്‍പള്ളി.

പൗരാണിക രൂപത്തില്‍ നിലനില്‍ക്കുന്ന കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ രണ്ടു മുസ്‌ലിംപള്ളികളാണ് കുറ്റിച്ചിറ ജുമു അത്ത് പള്ളിയും മുച്ചുന്തി പള്ളിയും. നഗര പൈതൃകങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാവുമ്പോള്‍ മിസ്‌കാല്‍ പള്ളിക്കൊപ്പം ഇവയുടെ പ്രാധാന്യവും അംഗീകരിക്കപ്പെടുന്നു.സഹസ്രാബ്ദത്തിന്റെ പഴക്കവും പ്രാധാന്യവുമുള്ള കുറ്റിച്ചിറ ജുമുഅത്ത് പള്ളി ഒരു കാലത്ത് കോഴിക്കോട്ടെ മതകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കേന്ദ്രമായിരുന്നു.

ഈ പള്ളിയുടെ നിര്‍മാണകാലത്തെക്കുറിച്ച് രേഖകള്‍ ലഭ്യമല്ല. എന്നാല്‍ സഞ്ചാരികളുടെ കുറിപ്പുകളില്‍നിന്നും പള്ളിയിലെ ലിഖിതങ്ങളില്‍നിന്നും ആയിരം വര്‍ഷത്തെ പഴക്കം കല്പിക്കാവുന്നതാണെന്ന് ചരിത്രപണ്ഡിതന്മാര്‍ പറയുന്നു. 1342-ല്‍ കോഴിക്കോട് സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്തയും 1442-ല്‍ സന്ദര്‍ശിച്ച അബ്ദുറസാഖും ജുമുഅത്ത് പള്ളിയെക്കുറിച്ച് പറയുന്നുണ്ട്. ഖാജാ ബദറുദ്ദീന്‍ ശരീഫ് ഹുസൈന്‍ എന്നയാള്‍ 1468-ല്‍ പള്ളിയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടു നിലാമുറ്റങ്ങളോടുകൂടിയ അകംപള്ളിയുടെ വിസ്തീര്‍ണം 5500 ചതുരശ്ര അടിയാണ്. പുറംഹാളും ഉമ്മറവും മനോഹരമാണ്. കരിങ്കല്‍ പടികളും പഴയ കാലത്തെ മാര്‍ബിളും ഇവയെ അലങ്കരിക്കുന്നു. അയ്യായിരത്തോളം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.നൂറ്റാണ്ടുകള്‍ക്കിപ്പുറവും യാതൊരു രൂപഭാവഭേദവും കൂടാതെ നില്‍ക്കുന്ന അപൂര്‍വം പള്ളികളിലൊന്നാണ് മുച്ചുന്തിപ്പള്ളി. 1100 വര്‍ഷം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. ഇതിന്റെ നിര്‍മാണ രീതി അതിശയിപ്പിക്കുന്നതാണ്. 
 
 

12.  Virtual Tour of Holy Land

http://www.p4panorama.com/panos/HOLYLAND/index.html

13. Virtual Tour of Parumala Church

http://www.p4panorama.com/panos/parumala/index.html

14. Virtual tour of sabarimala

http://www.p4panorama.com/panos/sabarimala/index.html

 

ലീന്‍ തോബിയാസിന്‌ വീണ്ടും ലിംകാ ബുക്‌ ഓഫ്‌ റെക്കോര്‍ഡ്‌

ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ്‌ വീണ്ടുംലിംകാ ബുക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിന്‌ അര്‍ഹനായി. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ ജിഗാഇമേജ്‌ പകര്‍ത്തിയതിലൂടെയാണ്‌ അദ്ദേഹം ഇത്തവണ ഈ ബഹുമതിക്ക്‌ അര്‍ഹനായത്‌. 19 ജി ബി വലിപ്പമുള്ള ഈ ദൃശ്യം ചിത്രീകരിക്കുന്നതിനായി പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ 1600 ഹൈറെസലൂഷന്‍ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ചു. 800 എം എം ടെലി ലെന്‍സ്‌ ഉള്ള കാനന്‍ 5 ഡിമാര്‍ക്ക്‌ 2 ക്യാമറയാണ്‌ അദ്ദേഹം ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ഉപയോഗിച്ചത്‌.

ഡോ. കെ. ജെ. യേശുദാസിനെ കുറിച്ച്‌ 'എന്റെ ഗന്ധര്‍വന്‍' എന്ന പേരില്‍ ചെയ്‌ത ഫോട്ടോ ബയോഗ്രഫിക്കാണ്‌ ഇതിനു മുമ്പ്‌ ലീന്‍ തോബിയാസിന്‌ ലിംകാ ബുക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ ലഭിച്ചത്‌. 360 ഡിഗ്രി ഫോട്ടോഗ്രാഫിയെ കേരളത്തിന്‌ പരിചയപ്പെടുത്തിക്കൊടുത്ത ലീന്‍ തോബിയാസ്‌ ഇപ്പോള്‍ ഫോട്ടോഗ്രാഫിയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ആയ ജിഗാ ഇമേജും അവതരിപ്പിക്കുന്നു.

ശ്രീലങ്കന്‍ ടൂറിസം വകുപ്പിന്‌ വേണ്ടി കാന്‍ഡി നഗരം ഖത്തര്‍ ടൂറിസം വകുപ്പിന്‌ വേണ്ടി ദോഹസിറ്റി എന്നിവയുടെ ചിത്രീകരണം ആണ്‌ ലീനിന്റെ ഏറ്റവും പുതിയ സൃഷ്ടികള്‍. ഇതിനു പുറമേ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍, ഖജുരാഹോ ക്ഷേത്രങ്ങള്‍, ഇന്ത്യ ഗേറ്റ്‌ എന്നിവയുടെയും ചിത്രീകരണവും സമീപകാലത്ത്‌ ചെയ്‌ത പ്രധാന ജിഗാ ഇമേജുകള്‍ ആണ്‌.

പത്മനാഭ സ്വാമിക്ഷേത്ര ഗോപുരത്തിന്റെതുള്‍പ്പെടെയുള്ള ജിഗാ ഇമേജുകളും, 360 ഡിഗ്രീ വെര്‍ച്വല്‍ ടൂറും കാണാന്‍ www.p4panorama.com സന്ദര്‍ശിക്കുക.

 

 

DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."