അംഗരാജ്യങ്ങളുടെ പിന്മാറ്റം: സാര്‍ക്ക് ഉച്ചകോടി റദ്ദാക്കിയേക്കും ന്യൂഡല്‍ഹി: നവംബറില്‍ ഇസ്ലാമാബാദില് നടക്കേണ്ട സാര്‍ക്ക് ഉച്ചകോടി റദ്ദാക്കിയേക്കും. ഇന്ത്യ അടക്കം നാല് അംഗരാഷ്ര്ടങ്ങള് പിന്മാറിയതിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി ഉപേക്ഷിക്കാന്‍ സാധ്യത തെളിയുന്നത്. അധ്യക്ഷ രാജ്യമായ നേപ്പാളാണ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.
ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍നിന്നു പിന്മാറിയിരുന്നു. സമ്മേളനം റദ്ദാക്കുന്നതു സംബന്ധിച്ച് നേപ്പാള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ നാല് രാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നതുകൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്ന് നേപ്പാള്‍ വ്യക്തമാക്കിയിട്ടുണ്ട്. യോഗം മറ്റൊരിടത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
Comments