Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്യൂബ (യാത്ര- സഞ്ചാരികളുടെ പറുദീസ -8: ജോണ്‍ ഇളമത)

Picture

 വീണ്ടും യാത്ര പുറപ്പെട്ടു.മദ്ധ്യഹ്നാനം കഴിഞ്ഞ തെളിഞ്ഞ ആകാശം. ആകാശത്ത് വെള്ളിമേഘങ്ങള്‍ ഓടി നടന്നു. കപ്പല്‍ സീന്‍ ഫിഗൂസ് തുറമുഖം വിട്ടു.കരകള്‍ മെല്ലെ ദൃഷ്ടിയില്‍ നിന്നു മാഞ്ഞു.കരീബിയന്‍ കടലിലെ ഓളങ്ങളില്‍ കപ്പല്‍ നേരിയ ചലനത്തോടെ യാത്ര ആരംഭിച്‌­നു.ആഴക്കടലില്‍ കപ്പല്‍ ചലനരഹിതമായി.ചെറു തിരകളെ മുറിച്ച് കപ്പല്‍ തെക്ക് കിഴക്കേ അറ്റത്തേക്ക് യാത്രയായി.ഇനി ഒരു രാത്രി മുഴുവന്‍ യാത്രയാണ്. ഉണര്‍ന്ന് പ്രഭാത ഭക്ഷണം കഴിയുബോള്‍ യാത്രയുടെ അവ.ാനഘട്ടമായ സാന്‍റിയാഗോ ഡി ക്യൂബ എന്ന തുറമുഖത്തെത്തും.

അവിടെയാണ് പണ്ട് കൊളംബസ് എത്തിയത്.ആദ്യം ബഹാമസ് ദ്വീപിലെത്തിയ കൊളംബസിനെ കൃൂബ എന്ന ജനവാസം കുറഞ്ഞ വലിയ ദ്വീപിലെത്തിച്ചത് ആദിവാസികളായ റെഡ് ഇന്‍ഡ്യന്‍ വര്‍ഌാര്‍ തന്നെ. യൂറോപ്യര്‍ കരീബിയന്‍ ദ്വീപുകളിലും അമേരിക്കന്‍ വന്‍കരകളിലും എത്തും മുമ്പ്,എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ്,ഏഷ്യന്‍ കരകളില്‍ നിന്ന് എത്തപ്പെട്ട സാഹസികര്‍ തന്നെ അവിടത്തെ ആദിവാസകളായിരുന്ന റെഡിന്ത്യന്‍ ഗോത്രവര്‍ഗ്ഗങ്ങള്‍.അവര്‍ ആഭിചാരവും,ദുര്‍മന്ത്രവാദങ്ങളും കൊണ്ട് രോഗങ്ങളെ ചെറുക്കുകുയും, നായാടി കാട്ടുമാംസവും,മത്സ്യവും,കാട്ടുകിഴങ്ങുകളും കഴിച്ചും,പുകയിലയും,കാട്ടുചാരായവും ആസ്വദിച്ച് നൂറ്റാണ്ടുകളായി ആനന്ദലഹരിയില്‍ നൃത്തമാടി കഴിഞ്ഞ ഒരു ജനത! അവരുടെ സൈ്വര്യവും ,സ്വാതന്ത്ര്യവും കെടുത്തി കടന്നു വന്ന കൊളംബസിനെയും,കൂട്ടരെയും പറ്റി എനിക്ക് അപ്പോള്‍ അവഞ്ജയാണ് തോന്നിയത്.

എന്തുചെയ്യാം! ലോകചരിത്രമങ്ങനെയാണ്.എന്നാല്‍ മറ്റൊന്നോര്‍ത്തപ്പോള്‍ ആ അവഞ്ജ കെട്ടടങ്ങി.എല്ലാറ്റിനും ഗുണങ്ങളും,ദോഷങ്ങളുമുണ്ടല്ലോ.അന്നു യൂറാപ്യര്‍
കടന്നു വന്നതു കൊണ്ടാണല്ലോ ഈ ദ്വീപുകള്‍ക്കും,ഭൂഖണ്ഡങ്ങള്‍ക്കും ഒക്കെ ഇന്നീ ഉണര്‍വവ്വുകളൊക്കെ ഉണ്ടായിട്ടുള്ളത്. കാടുകളൊക്കെ വെട്ടി തെളിച്ച് ഗ്രമാങ്ങളും, നഗരങ്ങളും, പാലങ്ങളും, തുറമുഖങ്ങളും എല്ലാം തീര്‍ത്ത് ഇന്ന് ഈ ദ്വീപുകളും, വന്‍കരകളും, പരിഷ്ക്കാരത്തിന്‍െറ കിരീടം ചൂടി നില്‍ക്കുന്നു.

കപ്പലില്‍ പല പല പരിപാടികള്‍ യാത്രക്കിടയിലെ വിശ്രമവേളകളില്‍ ഒരുക്കിയിട്ടുണ്ട്, ഫോട്ടോഗ്രാഫി പഠിക്കാം,ഡാന്‍സു പഠിക്കാം.ആരോഗ്യ മേഖലകളില്‍ ഭക്ഷണ ക്രമീകരണം,ആരോഗ്യ പരിപാലനം ഇവയപ്പറ്റിയുള്ള സെമിനാറുകള്‍,കടല്‍ സേഫ്റ്റിയെപറ്റിയുള്ള പരിശീലനങ്ങള്‍, അങ്ങനെ പല പല പരിപാടികള്‍ തയാറാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്ന് ക്യൂബന്‍ കോക്‌ടെയിലുകള്‍ തയാറാക്കുന്ന പരിശീലന ക്ലാസാണ്. ഞാനും, ശശിയും അതില്‍ പങ്കെടുത്തു. മുപ്പത് ഡോളര്‍ ഫീസ്. കോക്ക്‌ടെയില്‍ ബര്‍ടെന്‍ടേഴ്‌സിന്‍െറ നിര്‍ദ്ദേശ പ്രകാരം സ്വയം തയാറാക്കി കുടിക്കാം. ഞങ്ങള്‍ അവിടെ എത്തി. അത്ഭുതം! അവിടയും രണ്ട് ഇന്ത്യാക്കാര്‍. പരിശീലനം സിദ്ധിച്ച ബാര്‍ ടെന്‍ഡേഴ്‌സ്. അവര്‍ കപ്പലിലെ കോക്ക്‌ടെയില്‍ വിഭാഗത്തിലെ വിദഗ്ധരാണ്. മുഖ്യ ബാര്‍ടെന്‍ടര്‍ ഗോവയില്‍ നിന്ന് .അയാള്‍ അടിച്ചു പരത്തിയ ആംഗലേയ ആക്‌സന്‍റില്‍ പ്രഭാഷണം ആരംഭിച്ചു.അയാളുടെ സഹായി ബോംബെക്കാരനായ യുവാവ്. അവര്‍ ക്യൂബന്‍ പാരമ്പര്യ കോക്ക്‌ടെയിലുകളുടെ നിര്‍മ്മിതികള്‍ ഞങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.മൊഹീറ്റോ,ഡൈക്കുറി ഇവയൊക്കെ എങ്ങനെ തയാറാക്കാമെന്നതിനെപ്പറ്റി.

കുറേ മദ്യപ്രിയര്‍ അതിന്‍െറ ശാസ്തീയ പ്രയോഗിക വിവരങ്ങള്‍ ആരായാനും,സ്വയം കോക്‌ടെയില്‍ തയ്‌­നാറു ചെയ്ത് ആസ്വദിക്കാനുമെത്തി.ചുക്കു ചേരാത്ത കഷായമില്ല എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി കൊണ്ട് ക്യൂബയിലെ കരമ്പിന്‍ നീരില്‍ നിന്ന് വാറ്റിയെടുത്ത വെള്ള റം മേമ്പടി ചേര്‍ത്ത്,കുറുപ്പടി പ്രകാരം,കലക്കി കുലക്കി മിശ്രുതമാക്കി,ദ്രവരൂപത്തിലും ,ഖരരൂപത്തിലും മദ്യസ്‌നേഹികള്‍ മദ്യക്കൂട്ട് സ്വയം നിര്‍മ്മിച്ച് ആസ്വദിച്ച് നിര്‍വൃതിയടഞ്ഞു.അപ്പോള്‍ കട്ടപ്പനയിലും, അട്ടപ്പാടിയിലും, കല്‍പ്പറ്റയിലുമൊക്കെയുള്ള കള്ളവാറ്റുകാരയാണ് ഞാനോര്‍ത്തത്. അവിടെ ഇത് നിയമ വിരുദ്ധം, നിക്ഷേധം. ഇവിടോ. ഇത് നിയമാനുസൃതം, ഇത് നിയമപരമായി ഫീസു കൊടുത്തു
പഠിക്കുന്നത് പരിഷ്ക്കാരം!

സര്യതാപം കുറഞ്ഞു വന്നു.കടല്‍ക്കാറ്റ് ശീതളമായി.നുരകളും,പതകളും ഉതിര്‍ത്തി കപ്പല്‍ സഞ്ചരിച്‌­നു.ഞങ്ങള്‍ മുകള്‍തട്ടിലെത്തി വ്യയാമത്തിന് തയ്‌­നാറെടുത്തു.കപ്പല്‍ യാത്രക്കിടെ വ്യാാമം അനിവാര്യം തന്നെ .മൂന്നാലു നേരത്തെ "ബഫേ'' കൊളസ്‌ട്രോളിനെ കൂട്ടും.അറിഞ്ഞോ അറിയാതയോ ആറേഷു ദിവസം കപ്പലില്‍ വേണ്ടത്ര തിന്നു കുടിക്കുബോള്‍ അതനുസരിച്ച് വ്യായാമമില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി അസ്വസ്തത സൃഷ്ടിക്കും.ധാരാളം തടിയന്മാരെയും തടിച്ചികളെയും ഞങ്ങള്‍ ആ യാത്രയില്‍ കണ്ടുമുട്ടി.അല്­തങ്കിലും മയാമിയില്‍ നിന്നു പുറപ്പെട്ട ആ കപ്പലില്‍ ഏറെ അമേരിക്കകാരുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ തീറ്റക്കര്‍ ആര് എന്നു ചോദിച്ചാല്‍, ആരും പറഞ്ഞു പോകും,അമേരിക്കകാരെന്ന്! യൂറോപ്പിലോ,മറ്റിതര രാജ്യങ്ങളിലോ വിളമ്പുതിന്‍െറ ഇരട്ടി എങ്കിലും ഭക്ഷണപാനിയങ്ങള്‍,ആ രാജ്യങ്ങളില്‍ കിട്ടുന്നതിന്‍െറ മൂന്നിലാന്ന് വിലക്കു കിട്ടുമെന്ന് കേള്‍ക്കുബോള്‍നാം പിന്നെ അമേരിക്കയിലെ ''ഓബിസിറ്റി''യെപ്പറ്റി പരാതിപ്പെടനെന്തിരിക്കുന്നു.അക്കാര്യത്തില്‍ മാത്രം വെളുത്തവര്‍ക്കും കറുത്തവര്‍ക്കും വലിയ അഭിപ്രായ വ്യത്യാസില്­ത.അതുപോലെ തന്നെ ആ രാജ്യത്തെ വ്യായാമ കേന്ദ്രങ്ങളും അങ്ങനെ തന്നെ,.മുക്കിനു മുക്കിനു ജിമ്മുകള്‍! ഞങ്ങള്‍ ആ വലിയ കപ്പലിനു ചുറ്റം ഓട്ടവും നടപ്പും ആരംഭിച്‌­നു കുറെ കലോറി ആവിയാക്കി ശരീരത്തിലെ കൊഴുപ്പു കുറക്കാന്‍ പരിശ്രമിച്‌­നു.അതു കഴിഞ്ഞപ്പോള്‍ കപ്പലിന്‍െറ മുകള്‍ത്തട്ടില്‍ ബാര്‍ബിക്യൂവില്‍ പങ്കു ചേര്‍ന്നു.കനലില്‍ ചുട്ടെടുത്ത ബീഫ്,ലാംമ്പ്, കോഴി,പലതതരം,സോസേജുകള്‍,സാലഡുകള്‍,ബണ്ണുകള്‍,അരിഞ്ഞിട്ട ടൊമേറ്റോസ്,അനിയന്‍,കുക്കുംബര്‍, അങ്ങനെ പലയിനം.കുടിക്കാന്‍ പലതരം ബിവറേജുകള്‍,വൈനും,ബിയറും വില കൊടുത്തു
വാങ്ങണം.

കുറേ പേര്‍ മുകള്‍ തട്ടിലെ പൂളില്‍ നീരാടുന്നു.മറ്റു ചിലര്‍ ബാര്‍ബിക്യൂ അത്താഴത്തിനു ശേഷം നൃത്തം ആരംഭിച്ചു. ലിംഗഭേദമന്യേ, പ്രായഭേദമന്യേ.കപ്പലിലെ പാട്ടുകാരും,സുന്ദരികളായ നര്‍ത്തകികളും അതിന് നേതൃത്വമേകി.നൃത്തം മുറകി.പഴയ ചാച്‌­നാച്‌­ന ഡാന്‍സു മുതല്‍ സ്പാനിഷ് സൗത്തമേരിക്കന്‍ നൃത്തം വരെ.രാത്രി ഏറെ വൈകും വരെ നൃത്തം പൊടിപടിച്ചു.

പെട്ടന്ന്് ഒരു കാലാവസ്ഥാവ്യതിയാനം.ചന്ദ്രനെ മഘങ്ങള്‍ മൂടി.ആകാശം കറുത്തിരുണ്ടു.കാര്‍മേഘങ്ങള്‍ എങ്ങുനിന്നൊക്കയോ കാറ്റില്‍ പറന്നു വന്നു.കാറ്റുവീശി.കടലിലെ തിരകള്‍ കൂടി.കപ്പല്‍ തിരയില്‍ ചാഞ്ചാടി.പെട്ടന്ന്് കാറ്റ് ശാന്തമായി.തുള്ളിക്കൊരു കുടമെന്ന കണക്കില്‍ മഴതുള്ളികള്‍ ചരല്‍വാരി എറിയും പോലെ പതിച്ചു.എല്ലാവരും സ്വന്തം ക്യാമ്പിനിലേക്ക് പോയി. കടലില്‍ ഇത് അ.ാധാരണമൊന്നുമല്ലെ.നിനച്ചിരിക്കാത്ത നേരത്താണ് കാലാവസ്ഥാ വ്യതിയാനം.
അങ്ങനെ ആ നല്ല രാത്രിക്കു തിരശീല വീണു.ക്യാമ്പിനുള്ളിലെ കിടക്കയിലെ കമ്പിളി പുതപ്പിനുള്ളില്‍
നൂണ്ടു കയറി.പണ്ടും അതെനിക്കൊരു ഹരമായിരുന്നു.മഴയുള്ള രാത്രികളിലെ ഉറക്കം,മഴയുടെ മര്‍മ്മരം
കേട്ട്,അതും ഓല മേഞ്ഞ പുരയില്‍. അപ്പോള്‍ എന്‍െറ ഉള്ളില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ന്നു.ഞാന്‍ മഴയെ
എതിരേറ്റു പാടി,ഒരു സുഖനിദ്രക്ക്! കെപിഏസിയിലെ കെ.എസ് ജോര്‍ജ്ജിന്‍റ പഴയ നാടക ഗാനം!

മാരിവില്ലിന്‍ തേന്‍മലരേ
മാഞ്ഞു പോകയോ!
കടലില്‍ നിന്നൊരു തുള്ളി വെള്ളവുമായി
കരിമുകില്‍ മനത്തു വന്നു...!

ഫോട്ടോഗ്രാഫി: ശശികുമാര്‍ 

Picture2

Picture3

Picture

Picture

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code